Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്ന് നിന്റെ മൊയ്തീനിലെ പ്രേക്ഷകർ കാത്തിരുന്ന ഗാനം

Mukkathe Penne...

കാഞ്ചനമാലയുടേയും മൈയ്തീനിന്റേയും പ്രണയ ദൃശ്യവത്കരിച്ച ചിത്രം എന്ന് നിന്റെ മൊയ്തീനിലെ ഗാനം മുക്കത്തെ പെണ്ണിന്റെ വിഡിയോ പുറത്തിറങ്ങി. ഗോപിസുന്ദർ ഈണം പകർന്നിരിക്കുന്ന ഈ ഗാനം മൊഹമ്മദ് മഖ്ബുൽ മൻസൂറും ഗോപിസുന്ദറും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. പ്രണയവും വിരഹവുമെല്ലാം ഇഴചേർന്ന വരികൾ എഴുതിയിരിക്കുന്നത് മൊഹമ്മദ് മഖ്ബുൽ മൻസൂറാണ്. എം ജയചന്ദ്രനും രമേശ് നാരായണനും ചേര്‍ന്നാണ്‌ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്. ഏറെ പ്രശംസ നേടി മുന്നേറുന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്കും മികച്ച പ്രതികരണമാണ്‌ ലഭിക്കുന്നത്.

ആരെയും കൊതിപ്പിക്കുന്ന പ്രണയകഥയാണ് കാഞ്ചനമാലയുടേയും മൊയ്തീന്റേയും. 1960കളിൽ മുക്കത്ത് സുൽത്താൻ എന്ന് അറിയപ്പെട്ടിരുന്ന വി.പി. ഉണ്ണിമൊയ്തീൻ സാഹിബിന്റെ മകൻ മൊയ്തീനും രാഷ്ട്രീയസാമൂഹ്യ രംഗങ്ങളിൽ നിറഞ്ഞു നിന്നിരുന്ന മുക്കത്തെ ഹിന്ദു പ്രമാണിയായിരുന്ന കൊറ്റങ്ങൽ അച്യുതന്റെ മകൾ കാഞ്ചനമാലയുമാണ് ഈ പ്രണയകഥയിലെ നായകനും നായികയും. കാമുകനുവേണ്ടി ഒരു മനുഷ്യായുസ് മുഴുവൻ കാത്തിരിക്കുന്ന കാഞ്ചനമാലയും മൊയ്തീന്റേയും പ്രണയകഥ സമാനതകളില്ലാത്തതാണ്. അക്കാലത്ത് മതത്തെ അവഗണിച്ച് ഒരുമിച്ച് ജീവിക്കാനാഗ്രഹിച്ച കാഞ്ചനയുടേയും മൊയ്തീന്റേയും വിധി മറ്റൊന്നായിരുന്നു.

1982 ജൂലൈ 15ന് പുഴയിൽ മുങ്ങി മരിച്ച മൊയ്തീന്റെ വിധവയായാണ് കാഞ്ചനമാല ഇന്നും ജീവിക്കുന്നത്. കാഞ്ചലമാലയുടേയും മൊയ്തീന്റേയും പ്രണയം ചലചിത്രമായപ്പോൾ പാർവ്വതി മേനോനും പൃഥ്വിരാജുമാണ് നായികാനായകന്മാരായി എത്തുന്നത്. കാഞ്ചനമാലയുടെ പ്രണയജീവിതം ആധാരമാക്കി ജലം കൊണ്ട് മുറിവേറ്റവൾ എന്ന ഡോക്യുമെന്ററി ഒരുക്കിയ ആർ എസ് വിമൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് എന്ന് നിന്റെ മൊയ്തീൻ. പൃഥ്വിരാജിനേയും പാർവ്വതിയേയും കൂടാതെ ടോവിനോ തോമസ്, ബാല, സായ്കുമാർ, ശശി കുമാർ, ലെന, സുധീർ കരമന, ശിവജി ഗുരുവായൂർ, കലാരഞ്ജിനി, സുരഭി, സാനിയ അയ്യപ്പൻ, ഇന്ദ്രൻസ്, സിജ റോസ്, ദേവി അജിത്ത് തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.

ഗോപിസുന്ദറാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ജോമോൻ ടി ജോൺ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നു. ന്യൂടൺ മൂവീസിന്റെ ബാനറിൽ സുരേഷ് രാജ്, ബിനോയ് ശങ്കരത്ത്, രാഗി തോമസ്, ഡോ. സുരേഷ് കുമാർ തുടങ്ങിയവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.