Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുഞ്ഞു സംഗീത സംവിധായകന്റെ ഈണത്തിൽ ഓണപ്പാട്ടു പാടി ശരത്

sarath

നമ്മുടെ പാട്ടു ചിന്തകളിൽ എന്നും വേറിട്ടൊരിടത്താണു സംഗീത സംവിധായകൻ ശരത്തുള്ളത്. സംഗീതത്തിലെ ജ്ഞാനം കൊണ്ടും രാഗഭംഗി ചോരാതെ പാട്ടുകൾ ചലച്ചിത്രങ്ങൾക്കായി ചിട്ടപ്പെടുത്തിയതു കൊണ്ടുമാണത്. ഈ ഓണത്തിന് ഒരു സ്പെഷൽ ഓണപ്പാട്ടുമായാണ് ശരത് എത്തുന്നത്. പ്രഗത്ഭനായ സംഗീത സംവിധായകൻ ഗായകനായാണെത്തുന്നത്. പാട്ടു ചിട്ടപ്പെടുത്തിയതാകട്ടെ ഒരു കുഞ്ഞു സംഗീത സംവിധായകനും. തേജസ് എബി ജോസഫിനാണ് ശരത്തിനെക്കൊണ്ടു പാടിക്കാനുള്ള ഭാഗ്യമുണ്ടായത്. തേജസിന്റെ അച്ഛൻ എബിയാണ് പാട്ടിനു വരികൾ കുറിച്ചതും.

തേജസ് സ്റ്റുഡിയോയിലേക്കു കടന്നു വരുന്നതില്‍ തുടങ്ങുന്നു പാട്ടിന്റെ ദൃശ്യങ്ങൾ. ഓണക്കാഴ്ചകളുടെ അകമ്പടിയോടെ തേജസ് പാടിത്തുടങ്ങുന്നു. പിന്നാലെ ‘പൂമരങ്ങൾ പൂങ്കാറ്റിനോടു ചൊല്ലി’ എന്ന വരികൾ പാടുന്ന ശരത്. ആഴമുള്ള ശബ്ദത്തിൽ അദ്ദേഹം പാടുമ്പോൾ പാട്ടിനു തിരുവോണ നാളിൽ ആടി ആകാശം തൊടുന്ന ഊഞ്ഞാലിന്റെ ചേലു വരുന്നു.

Your Rating: