Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംഗീതം ആസ്വദിക്കാൻ കാതെന്തിന്?

ശബ്ദമെന്തെന്ന് അറിയാവുന്നവർക്കായാണ് ഈ ലോകത്ത് പാട്ടുകളുണ്ടാകു‌ന്നത്. പാട്ട് തരുന്ന അനുഭവത്തിന് പകരംവയ്ക്കാനും നമ്മുടെ കയ്യിൽ മറ്റൊന്നില്ല. ശബ്ദങ്ങളുടെ ലോകത്ത് നിന്ന് പിറന്നപ്പോഴേ പുറത്താക്കപ്പെട്ടവരെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. പാട്ടെന്നാൽ അവർക്കെന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ. അങ്ങനെ ചിന്തിച്ച ഒരു കൂട്ടം അവർക്കായി മ്യൂസിക് വീഡിയോ തയ്യാറാക്കി. ശബ്ദമെന്തെന്ന് ഒരിക്കലും അറിയാത്തവർക്കായി.

ഇൻഡീ പോപ് റോക്ക് ബാൻഡ് സംഘവും എറ്റി ആൻഡ് റ്റിയുമാണ് വീഡിയോ നിർമിച്ചത്. വാക്ക് ദി മൂൺ എന്ന അമേരിക്കൻ ബാൻഡിന്റെ ഡിഫറൻറ് കളേഴ്സ് എന്ന പാട്ടാണ് വീഡിയോയിൽ ഉപയോഗിച്ചിരിക്കുന്നത്.ഫീൽ ദി മ്യൂസിക് എന്ന ക്യാംപെയിന്റെ ഭാഗമായാണിത്. ഒരു വർഷം നീളുന്ന ക്യാംപെയിനാണിത്. കേഴ്‌വി ശക്തിയില്ലാത്ത കലാകാരൻമാരുടെ ശൃംഖലയുമായി ചേർന്നാണ് ചേർന്നാണ് വീഡിയോ ചെയ്തത്. അമേരിക്കൻ സൈൻ ലാംഗ്വേജ് ആണ് വീഡിയോ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.

ജൂൾസ് ഡാമെറോൺ ആണ് വീഡിയോ ചെയ്തിരിക്കുന്നത്. വാക്ക് ദി മൂണിലെ ഈ വീഡിയോ അവസാനത്തെ വാക്കല്ല. സംഗീത പ്രേമികൾക്ക് ഇതിന്റെ പുതിയ വേർഷനുകളുണ്ടാക്കി അവതരിപ്പിക്കാം. സംഗീതമെന്തെന്ന് ഇതുവരെ അറിഞ്ഞിട്ടില്ലാത്തവർ‌ക്ക് ആ ലോകത്തെ പരിചയപ്പെടുത്താം. ദൃശ്യ ഭാഷ.യും സംഗീതവും കൂട്ടിയിണക്കിയുള്ള സംവിധാനമാണിത്. ലോകമെങ്ങും ഇത് പ്രചരിക്കുമെന്നും സംഗീത പ്രേമികൾ ഒപ്പം നിൽക്കുമെന്നുമാണ് പ്രതീക്ഷയെന്നും ഡാമെറോൺ പറഞ്ഞു. ഭിന്നശേഷിയുള്ള കലാകാരൻമാരുടെ സംഘടന അമേരിക്കൻ സൈൻ ലാംഗ്വേജ് ഉപയോഗിച്ച് ഒരുപാട് മ്യൂസിക് വീഡിയോകൾ ഇറക്കിയിട്ടുണ്ടെങ്കിലും ഇത്രയേറെ പ്രചരണം കിട്ടുന്നത് ഇതാദ്യമായാണ്. എറ്റി ആൻഡ് റ്റി അമേരിക്കയിലെ രണ്ടാമത്തെ ടെലി കമ്മ്യൂണിക്കേഷൻ കമ്പനിയാണ്.

ഒരു തീവണ്ടി കംപാർട്മെന്റിനുള്ളിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഒരു അമ്മയും മകളും ഇരിപ്പിടത്തിലേക്കെത്തുമ്പോൾ അവർക്ക് ചുറ്റുമായി പാട്ട് തുടങ്ങുന്നു. വീഡിയോയിൽ ഡാൻസ് ചെയ്യുകയാണ് കുറേ പേർ പാട്ടിന്റെ താളത്തിനൊത്ത് വരികളുടെ അർഥമെന്തെന്ന് ആംഗ്യ ഭാഷയിലൂടെ അവർ സംവദിക്കുന്നു. കേഴ്‌വി അകന്നു നിൽക്കുന്നവർക്ക് മനസിലാക്കാൻ പാകത്തിൽ. മനോഹരമായ വീഡിയോയിൽ പിറന്നപ്പോഴേ കൂടെക്കൂടിയ, ഭിന്നം എന്ന ഗണത്തിലേക്ക് തന്നെ വലിച്ചെറിഞ്ഞ കെട്ടുപാടുകളെ മറന്നവർ ഒന്നാകുന്നു. ഇല്ലായ്മകളെ മായ്ച്ചുകളഞ്ഞുള്ള ഒന്നുചേരൽ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.