Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ വിപത്തിനെ കുറിച്ചു പാടി 'മഴമേഘം'

musical-story-against-drug

മഴമേഘം എന്ന മ്യൂസിക്കൽ സ്റ്റോറി ശ്രദ്ധനേടുന്നു. മയക്കുമരുന്നിന്റെ മായികതയിൽ മനുഷ്യൻ നടന്നുനീങ്ങുന്ന ജീർണിച്ച വഴികളെ കുറിച്ചുള്ളതാണീ പാട്ടുകൾ. ഈണങ്ങളിലൂടെ ഇവർ പറയുകയാണ് മാനവരാശിയെ കാർന്നു തിന്നുന്ന യാഥാർഥ്യത്തെ കുറിച്ച്. സമകാലിക പ്രസക്തിയുള്ള വിഷയം ഇമ്പമുള്ള ഈണത്തിലും മനസുതൊടുന്ന ദൃശ്യങ്ങളിലും പകർത്തിയ വിഡിയോകൾക്ക് അതുകൊണ്ടു തന്നെ ആഴമേറെ. 

മൂന്നു വിഡിയോ സോങുകളാണ് മഴമേഘം എന്ന മ്യൂസികൽ സ്റ്റോറിയിലുള്ളത്. മഹാത്മാഗാന്ധി സർവകലാശാലയിൽ തുടർച്ചയായി രണ്ടു പ്രാവശ്യം കലാപ്രതിഭയായിരുന്ന അർജുൻ ലാലിന്റേതാണു ആശയവും സംവിധാനവും. ഹരിലാലിന്റേതാണ് വരികൾ. സംഗീത സംവിധായകൻ ബേണി(ബേണി-ഇഗ്നേഷ്യസ്)യുടെ മകനായ ടാൻസൻ ബേണിയുടേതാണു സംഗീതം. മധു ബാലകൃഷ്ണൻ, സുബിൻ ഇഗ്നേഷ്യസ്‍, കീർത്തൻ ബേണി, ടാൻസൻ ബേണി, സെറിൻ ബേണി എന്നിവരാണ് വിഡിയോയിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. അജിത് ആചാര്യയാണു ഛായാഗ്രഹണവും എഡിറ്റിങും നിർവ്വഹിച്ചിരിക്കുന്നത്. 

Your Rating: