Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈറലായി ഡോക്ടര്‍ പിള്ളേരുടെ പാട്ട്

ukraine-students-musical-video

"ആരും ഡോക്ടർമാരായി ജനിക്കുന്നില്ല സമൂഹമാണ് അവരെ അങ്ങനെയാക്കുന്നത്...ഒരു മ്യൂസികൽ വിഡിയോ കൈമാറുന്നൊരു ആപ്തവാക്യമിതാണ്." ഉക്രെയിൽ പഠിക്കുന്ന ഒരു കൂട്ടം മലയാളി വിദ്യാർഥികൾ ചേർന്ന് തയ്യാറാക്കിയ മ്യൂസികൽ വിഡിയോയാണിത്. സംഗതി സോഷ്യൽ മീഡിയയിലൂടെ വൈറലാകുകയാണ്. മെഡിക്കൽ വിദ്യാർഥികളായ  എബ്രഹാം അമലും കൂട്ടുകാരുമാണിതിനു പിന്നിൽ. 

വിഡിയോ തയ്യാറാക്കാനുപയോഗിച്ച വാദ്യോപകരണങ്ങളടക്കം എല്ലാം കടംവാങ്ങിയതാണെന്നും, വിഡിയോ സൂപ്പറാണെന്നുമാണ് ഇവരുടെ അവകാശ വാദം. വിദ്യാര്‍ഥികൾ തയ്യാറാക്കിയ വരികൾക്കൊപ്പം മലയാളത്തിലിറങ്ങിയ ഫ്രീക്കൻ പാട്ടുകളും കൂട്ടിച്ചേർത്താണ് വിഡിയോ തയ്യാറാക്കിയിരിക്കുന്നത്. പഠനഭാരത്തെ കുറിച്ചും പ്രണയ നൈരാശ്യമടക്കമുള്ള കുസൃതി നിറഞ്ഞ പഠനകാലത്തെ കുറിച്ചുമൊക്കെയാണ് പാടിയിരിക്കുന്നത്. 

എന്നാലും നീ എന്നെ ഇട്ടിട്ടു പോയില്ലേടീ, പ്രേമമെന്ന ചിത്രത്തിലെ അവള് വേണ്ട്ര, ഇവള് വേണ്ട്ര, പണവും പ്രതാപവും നമുക്കെന്തിനാ പുട്ടുണ്ടല്ലോ, പിന്നെ സൗഹൃദത്തെ കുറിച്ചുള്ള മനോഹരമായ ആ പാട്ട് ഓ മൈ ഫ്രണ്ട് നിൻ കണ്ണുകളിൽ ഞാൻ കാണുന്നുണ്ടെന്റെ മുഖം...എന്നീ പാട്ടുകളാണ് വിഡിയോയിൽ കൂട്ടിച്ചേർത്തിരിക്കുന്നത്. 

Your Rating: