Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റൊണാൾഡോയ്ക്കൊപ്പം പ്രിയങ്ക ചോപ്രയും: പാട്ട് തരംഗമാകുന്നു

rono-priyanka

ഹോളിവുഡ് അരങ്ങേറ്റത്തിന് പിന്നാലെ സംഗീത ലോകത്തും തരംഗം തീര്‍ത്ത് പ്രിയങ്കാ ചോപ്ര. സംഗീത ഇതിഹാസങ്ങളായ അകോണ്‍, ജെന്നിഫര്‍ ലോപ്പസ് തുടങ്ങി നിരവധി പ്രമുഖര്‍ക്കൊപ്പം ഒരു പാട്ടില്‍ ഒന്നിച്ചിരിക്കുകയാണ് പ്രിയങ്കാ. പ്രമുഖ പോപ്പ് താരം റെഡ്്വണ്‍ ആണ് പാട്ടൊരുക്കിയത്. സംഗീത ലോകത്തെ ചര്‍ച്ചകളില്‍ ഇപ്പോള്‍ ഒന്നാമതാണ് പ്രിയങ്കാ ചോപ്ര അഭിനയിച്ച Don't you need somebody എന്ന പാട്ട്. പോപ്പ് താരം റെഡ് വണ്‍ ആണ് പാട്ടിന് പിന്നില്‍.  സംഗീത ലോകത്തെ പ്രമുഖരായ അകോണ്‍,ജെന്നിഫര്‍ ലോപ്പസ്, അലക്സ് സ്പാരോ, ഫുട്ബോള്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ജെയിംസ് റോഡ്രിഗ്രസ് എന്നിവരും പാട്ടില്‍ അണിനിരക്കുന്നു. ഹോളിവുഡിലെ സൂപ്പര്‍ താരങ്ങള്‍ അടക്കം 40 ഓളം പ്രമുഖരാണ് പാട്ടിന്‍റെ ഭാഗമായത്.  വളരെ കുറഞ്ഞ സമയം കൊണ്ട് ശ്രദ്ധ നേടിയ പാട്ട് ബോളിവുഡിലും തരംഗമായി കഴിഞ്ഞു.

Your Rating: