Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാട്ടെഴുത്ത് പഠിപ്പിക്കാൻ മൈ വൺ സോങ്

MyOneSong Camp

കുട്ടികളുടെ സർഗവാസനയെ മൈവൺസോങ് എന്ന സംഘടന പ്രോത്സാഹിപ്പിച്ചപ്പോൾ പിറന്നത് കൊച്ചിയെപ്പറ്റിയുള്ളൊരു അതിമനോഹര ഗാനമായിരുന്നു. അവരുടെ കൊച്ചുകൊച്ചു വാക്കുകളിൽ കൊച്ചി നന്മയുടെ നഗരമായി. ഏതൊരു കൊച്ചിക്കാരന്റെയും ഗൃഹാതുരത്വത്തെ ഉണർത്തുന്ന ഗാനം യുട്യൂബിൽ ഹിറ്റായി. കൊച്ചിയുടെ മനോഹാരിതയും പൗരാണികതയും ഒരുപോലെ സന്നിവേശിപ്പിച്ച ഗാനം എഴുതിയിരിക്കുന്നത് നാൽപത് കുട്ടികളും പത്ത് വോളന്റിയേഴ്സും ചേർന്നാണ്. ഗാനം പുറത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത് മൈവൺസോങ് സംഘാടകരായ ഷോൺ സാമുവലും ഭാര്യ ടാമി സാമുവലും.

MyOneSong Camp

മലയാളിയാണെങ്കിലും അമേരിക്കയിൽ ജീവിക്കുന്ന ഷോൺ സാമുവലും ടാമി സാമുവലും മൈ വൺ സോങ്ങിന്റെ പ്രചരണാർഥമാണ് ഇന്ത്യയിലെത്തിയത്. കഴിഞ്ഞ ഒന്നരവർഷമായി കൊച്ചിയിലുള്ള ഇവർ കുട്ടികൾക്ക് സംഗീതത്തിൽ പരിശീലനം നൽകി വരികയാണ്.

MyOneSong Camp

മൈ വൺ സോങ്

കുട്ടികളിലെ പാട്ടെഴുതാനുള്ള സർഗവാസനയെ വികസിപ്പിക്കുന്നതിനായി ഷോൺ സാമുവലും ഭാര്യ ടാമി സാമുവലും ചേർന്ന് തുടങ്ങിയ പദ്ധതിയാണ് മൈ വൺ സോങ്. ഒരു പക്ഷെ ഇന്ത്യയിൽ തന്നെ ആദ്യമായിട്ടാകും കൊളാബ്രേറ്റീവ് ശൈലിയിൽ ഒരു ഗാനം രചിക്കപ്പെടുന്നത്. എലിവേറ്റ് എക്സ് എന്ന സംഘടനയുടെ കീഴിൽ തുടങ്ങിയ പ്രോഗ്രാമാണ് മൈ വൺ സോങ്. 2014 ജനുവരിയിൽ നടത്തിയ മൈ വൺ സോങ് ക്യാമ്പിൽ നിന്നുള്ള 40 കുട്ടികളും വോളണ്ടിയേഴ്സും ചേർന്നാണ് ഗാനം രചിച്ചിരിക്കുന്നത്്. ആറ് മുതൽ 16 വയസുവരെയുള്ള കുട്ടികളായിരുന്ന ക്യാമ്പിലുണ്ടായിരുന്നത്. ആദ്യ ഘട്ടത്തിൽ കുട്ടികൾക്ക് മാത്രമായുള്ള ക്യാമ്പ് രണ്ടാം ഘട്ടത്തിൽ മുതിർന്നവരേയും ഉൾപ്പെടുത്തിയാണ് സംഘടിപ്പിക്കുന്നത്.

ഇന്ത്യയിൽ എന്നും സിനിമാ സംഗീതത്തിനാണ് ആസ്വാദകർ കൂടുതൽ അതിൽ നിന്ന് മാറ്റം വരുത്തി സ്വതന്ത്ര സംഗീതവും ജനപ്രിയമാക്കാൻ വേണ്ടിയാണ് ഇത്തരത്തിലുള്ള ക്യാമ്പുകൾ നടത്തുന്നത്. കേരളത്തിൽ മാത്രമല്ല ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ ഇത്തരം ക്യാമ്പുകൾ നടത്താൻ മൈ വൺ സോങ് എന്ന സംഘടന ഉദ്ദേശിക്കുന്നുണ്ട്.

MyOneSong Camp

എന്റെ കൊച്ചി

വിദേശ ടൂറിസ്റ്റുകളുടെ ഒരു പേഴ്സ് ലഭിക്കുന്ന ഒരു സംഘം കുട്ടികൾ അത് തിരിച്ച് എൽപ്പിക്കാൻ നടത്തുന്ന യാത്രയാണ് ഇംഗ്ലീഷിലും മലയാളത്തിലും തയ്യാറാക്കിയിരിക്കുന്ന ഗാനത്തിന്റെ ഇതിവൃത്തം. നന്മ നിറഞ്ഞ നാടാണ് കൊച്ചി എന്നാണ് ഗാനത്തിലുടെ പറയാൻ ശ്രമിക്കുന്നത്. കൊച്ചിയിൽ നിന്നുള്ള നാൽപതുകുട്ടികളായിരുന്നു മൈ വൺ സോങ് ക്യാമ്പിലുണ്ടായിരുന്നത്. അവരും അവരുടെ പത്ത് വോളണ്ടിയർമാരും മൈ വൺ സോങ് സംഘാടകരും ചേർന്നാണ് ഗാനം രചിച്ചത്. ഒരോ കുട്ടികളുടേയും കോൺട്രിബ്യൂഷൻ ഗാനത്തിൽ കൊണ്ടു വന്നിട്ടുണ്ട്.

MyOneSong Camp

ചലച്ചിത്രതാരം മാസ്റ്റർ ചേതൻ ജയലാലാണ് ഗാനത്തിലെ പ്രധാനവേഷം കൈകാര്യം ചെയ്തിരിക്കുന്നത്. കൂടാതെ ബ്രറ്റ്ലീ അമലും ഗോഡ്വിൻ ആന്റണിയുമുണ്ട്. എലവേറ്റ് എക്സ് നിർമ്മിച്ചിരിക്കുന്ന വിഡിയോ സംവിധാനം ചെയ്തിരിക്കുന്നത് ലാൽകൃഷ്ണനാണ്. റിച്ചി സെബാസ്റ്റ്യനും, സിൽവർനോബ് സ്റ്റുഡിയോയും ചേർന്നാണ് ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.