Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാസ് വേഗസിൽ എബിസിഡി ഗാനം

Naach Meri Jaan song

വരുൺ ധവാൻ നായകനാവുന്ന ചിത്രം എബിസിഡി 2 ലെ പുതിയ ഗാനം നാച്ച് മേരി ജാൻ പുറത്തിറങ്ങി. വരുൺ ധവാനും, പ്രഭു ദേവയും അവരുടെ സംഘവും നൃത്ത മത്സരത്തിനായി ലാസ് വേഗസിലെത്തുന്നതാണ് ഗാനത്തിന്റെ ഇതിവൃത്തം. മയൂർ പുരി ഗാനത്തിന്റെ ഹിന്ദി വരികളും റിമി നിക്കി ഗാനത്തിന്റെ ഇംഗ്ലീഷ്, സ്പാനിഷ് വരികളും എഴുതിയിരിക്കുന്നു. ബെന്നി ദയാൽ, ഷാൽമിലി ഘോൽഖടേ, സിദ്ധാർഥ്, റിമി നിക്കി തുടങ്ങിയവർ ചേർന്ന് പാടിയിരിക്കുന്ന ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് സച്ചിൻ– ജിഗർ കൂട്ടുകെട്ടാണ്.

2013ൽ റെമോ ഡിസൂസ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ത്രീ ഡി ചിത്രം എബിസിഡിയുടെ രണ്ടാം ഭാഗമാണ് എബിസിഡി2. ആദ്യഭാഗം പോലെ തന്നെ നൃത്തം പശ്ചാത്തലമാക്കിയുള്ള ത്രിഡി ചിത്രമാണ് എബിസിഡി2. മയൂർ പുരി, തുഷാർ ഹിരാനന്ദിനി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്.

നാച്ച് മേരി ജാൻ...

വരുൺ ധവാൻ, ശ്രദ്ധ കപൂർ, പ്രഭു ദേവ, ലോറൻ ഗോട്ട്ലീപ്പ്, രാജീവ് ജുയൽ, ധർമേഷ് യേലാൻഡേ, കേതൻ വഗേല, രവി ഷീവാലെ, മുരളി ശർമ്മ എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ഇവരെ കൂടാതെ തെന്നിന്ത്യൻ സൂപ്പർതാരം അല്ലു അർജുൻ അതിഥി താരമായും ചിത്രത്തിലെത്തുന്നുണ്ട്. വാൾട്ടർ ഡിസ്നി പിക്ച്ചേഴ്സിന്റെ ബാനറിൽ സിദ്ധാർഥ് റോയ് കപൂർ നിർമ്മിക്കുന്ന ചിത്രം ജൂൺ 26 ന് തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.