Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അച്ഛാ ദിന്നിൽ ജി വേണുഗോപാലിന്റെ മനോഹര ഗാനം

Naattiloode

ദൈവത്തിൻറെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിന് ശേഷം മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന അച്ഛാ ദിന്നിലെ ഗാനം പുറത്തിറങ്ങി. നാട്ടിലൂടെ കളിയാടിയോടുമിരു ചക്രമുള്ള ശകടം... എന്ന് തുടങ്ങുന്ന മനോഹര ഗാനം ആലപിച്ചിരിക്കുന്നത് ജി വേണുഗോപാലാണ്. സന്തോഷ് വർമ്മയുടെ വരികൾക്ക് ബിജിബാൽ ഈണം പകർന്നിരിക്കുന്നു.

കഴിഞ്ഞ ദിവസമാണ് അച്ഛാ ദിന്നിന്റെ ടീസർ പുറത്തിറങ്ങിയത്. ഝാർഖണ്ഡ് സ്വദേശിയായ ദുർഗാദാസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. 20 വർഷങ്ങൾക്ക് മുമ്പ് കേരളത്തിലെത്തിയ ദുർഗാദാസും കുടുംബങ്ങളും ഇപ്പോൾ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്നങ്ങളാണ് അച്ഛാ ദിന്നിന്റെ ഇതിവൃത്തം.

നാട്ടിലൂടെ...

ഐഡിയയുടെ ഐ ആം ഫ്രം ഹരിയാന എന്ന പരസ്യചിത്രത്തിലൂടെ ശ്രദ്ധേയയായ മാനസി ശർമയാണ് ചിത്രത്തിലെ നായിക. ദുർഗാദാസിന്റെ ഭാര്യയായ ശീതൾ എന്ന കഥാപാത്രത്തെയാണ് മാനസി അവതരിപ്പിക്കുന്നത്. മമ്മൂട്ടിയേയും ശീതളിനേയും കൂടാതെ നടൻ രതീഷിന്റെ മകൻ പത്മരാജ് രതീഷ്, മണിയൻപിള്ള രാജു, രൺജി പണിക്കർ, കിഷോർ, പി. ബാലചന്ദ്രൻ, കുഞ്ചൻ, മോളി കണ്ണമാലി, സുധീർ കരമന, കിഷോർ, അബു സലീം, ചാലി പാല, ഷാനി, ജെയ്സ്, ഹരീഷ്, ജയകൃഷ്ണൻ, ഗോകുലൻ, പാഷാണം ഷാജി, ജിഷാദ്, പ്രദീപ് കോട്ടയം, ശശി കോഴിക്കോട്, സേതുലക്ഷ്മി, പോളി, ബിന്ദു, പ്രിയ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ലാൽജോസും മമ്മൂട്ടിയും ഒന്നിച്ച ചിത്രം ഇമ്മാനുവല്ലിന്റെ തിരക്കഥ രചിച്ച എ സി വിജീഷാണ് അച്ഛാ ദിന്നിന്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. പ്രദീപ്നായർ ഛായാഗ്രഹണം നിർവഹിക്കുന്നു. ഇമ്മാനുവൽ, ലാസ്റ്റ് സപ്പർ എന്നീ ചിത്രങ്ങൾക്കുശേഷം സിൽസിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ്. ജോർജ് നിർമ്മിക്കുന്ന ചിത്രം ഉടൻ തിയേറ്ററുകളിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.