Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നനയുമീ മഴപോലെ ലൈല ഓ ലൈലയിലെ പുതിയ ഗാനം

Nanayumee Mazha song

അമലപോളും ജോഷിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം ലൈല ഓ ലൈലയിലെ നനയുമീ മഴയിൽ എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി. ഗോപിസുന്ദറാണ് ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. സിത്താര ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്് ജിലു ജോസഫാണ്.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഓഡിയോ റിലീസ് ചെയ്തിരുന്നു. അഞ്ച് ഗാനങ്ങളുള്ള ചിത്രത്തിന്റെ രണ്ടാമത്തെ ഗാനത്തിന്റെ വിഡിയോയാണ് പുറത്തിറങ്ങിയിരിക്കുന്നത്്. നേരത്തെ ദിൽ ദീവാന എന്ന ഗാനത്തിന്റെ വിഡിയോ പുറത്തിറങ്ങിയിരുന്നിരുന്നു. റൺ ബേബി റണ്ണിന്റെ വിജയത്തിന് ശേഷം മോഹൻലാലും അമല പോളുമൊന്നിക്കുന്ന ചിത്രമാണ് ലൈലാ ഓ ലൈല. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് ബോളിവുഡിലെ പ്രശസ്ത തിരക്കഥാകൃത്ത് സുരേഷ് നായരാണ്. ജംഗാർ ബീറ്റ്സ്, സലാം ഇ ഇഷ്ക്, സിങ് ഈസ് കിങ്, കഹാനി, ബാങ് ബാങ് തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സുരേഷ് നായർ തിരക്കഥയെഴുതുന്ന ആദ്യ മലയാളം ചിത്രമാണ് ലൈല ഓ ലൈല.

നനയുമീ മഴപോലെ...

മോഹൻലാലിനേയും അമലാ പോളിനേയും കൂടാതെ സത്യരാജ്, ജോയ് മാത്യു, രാഹുൽ ദേവ്, രമ്യ നമ്പീശൻ, ജുനൈദ് ഷെയ്ക്ക്, അഭിജിത്ത് പോൾ, വിജയ് മേനോൻ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ഫൈൻ കട്ട് എന്റർടൈൻമെന്റസ്, ആശിർവാദ് സിനിമാസ് എന്നിവയുടെ ബാനറിൽ സന്തോഷ് കോട്ടായി, ബിജു ആന്റണി പ്രീത നായർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം മെയ് 7ന് തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.