Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

താളത്തിൽ പാടി നവീൻ അന്ത്രപേർ

naveen-j-anthraper

ഇംഗ്ലിഷും മലയാളവും ചേർന്ന ഫ്യൂഷൻ പാട്ടുകൾ നമുക്കേറെയിഷ്ടമാണ്. നവീൻ ആന്ത്രപേറിന്റെ പുതിയ ആല്‍ബം ഗാനത്തിന്റെ  പ്രത്യേകതയും അതുതന്നെ. ഗിത്താറിന്റെ സ്വരഭേദത്തിനൊപ്പമുള്ള പാട്ട് ലളിതവും താളാത്മകവുമാണ്. മനസിൽ സന്തോഷം നിറയ്ക്കുന്ന ഒരു പ്രണയപ്പാട്ടാണിത്. ഗാനത്തിനു ഈണമിട്ടതും പാടിയതും വിഡിയോ സംവിധാനം ചെയ്തു നിർ‌മ്മിച്ചതും നവീൻ തന്നെ. ഗിത്താറിസ്റ്റ് ആയി നേരത്തെ തന്നെ പ്രശസ്തനാണു നവീൻ. വിഡിയോയിലെ അകൗസ്റ്റിക് ഗിത്താറും നവീനാണു കൈകാര്യം ചെയ്തിരിക്കുന്നത്. നവീൻ തന്നെയാണു പാടിയഭിനയിക്കുന്നതും.

റ്റി. എസ് അഭിലാഷ് കുറിച്ച ഇംഗ്ലിഷ് വരികൾക്കൊപ്പം വാതാപി ഗണപതിയെന്ന കീർത്തനം കൂടി ചേർന്നപ്പോൾ കേൾവി സുഖമേറെ. അജയ കുമാറാണു ഈ ഭാഗം പാടിയത്. കടൽത്തീരത്തും മരക്കൂട്ടങ്ങൾക്കിടയിലും വച്ചെടുത്ത ദൃശ്യങ്ങളും വിഡിയോയ്ക്കു മിഴിവേകുന്നു. ജെയ്സൺ ലോറൻസിന്റേതാണ് ഛായാഗ്രഹണം. 

Your Rating: