Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീനയിലെ ഐ റിമമ്പർ യു

I Remember You

ലാൽ ജോസ് സംവിധാനം ചെയ്യുന്ന നീനയിലെ ഇംഗ്ലീഷ് ഗാനം ഐ റിമമ്പർ യുവിന്റെ വിഡിയോ പുറത്തിറങ്ങി. ശക്തിശ്രീ ഗോപാലനാണ് ഗാനം ആലപിച്ചിരിക്കുന്നത്. വേണുഗോപാൽ രാമചന്ദ്രൻനായരുടെ വരികൾക്ക് പുതുമുഖ സംഗീതസംവിധായകൻ നിഖിൻ ജെ മേനോൻ ഈണം പകർന്നിരിക്കുന്നു. പൂർണ്ണമായും റഷ്യയിലെ സെന്റ്പീറ്റേഴ്സ് ബർഗിലാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നീനയുടെ സംഗീതം പുറത്തിറങ്ങിയിരുന്നു. മൂന്ന് ഇംഗ്ലീഷ് പാട്ടുകളും ഒരു മലയാളം ഗാനവുമാണ് ചിത്രത്തിലുള്ളത്.

നീന, നളിനി എന്ന രണ്ട് സ്ത്രീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് കഥ പറയുന്ന ചിത്രമാണ് നീന. ഏറ്റവും ദുരൂഹവും ദുർഗ്രഹവുമായ പാതകൾ ഭൂമിയിൽ അല്ല, മനുഷ്യമനസുകളിലാണ് എന്ന മുഖവുരയോടെയാണ് ലാൽ ജോസ് പുതിയ ചിത്രം ഫേസ്ബുക്കിലൂടെ അനൗൺസ് ചെയ്തത്. ലാൽ ജോസിന്റെ നിർമ്മാണവിതരണകമ്പനിയായ എൽ ജെ ഫിലിംസ് വിക്രമാദിത്യന് ശേഷം നിർമ്മിക്കുന്ന സിനിമ കൂടിയാണിത്. പരസ്യചിത്രരംഗത്ത് ശ്രദ്ധേയനായ ആർ വേണുഗോപാലാണ് തിരക്കഥ.

ഐ റിമമ്പർ യു...

സ്പാനിഷ് മസാല, 22 ഫീമെയിൽ കോട്ടയം ഉൾപ്പെടെയുള്ള സിനിമകൾക്ക് ഗാനരചന നിർവഹിച്ചിട്ടുണ്ട് വേണുഗോപാൽ. ജോമോൻ ടി ജോണാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. മോഡലായ ദീപ്തി സതി നീനയായി എത്തുമ്പോൾ ആൻ അഗസ്റ്റിൻ നളിനിയായി എത്തുന്നു. ഇവരെ കൂടാതെ വിജയ്ബാബു, ചെമ്പൻ വിനോദ്, സംവിധായകൻ മാർട്ടിൻ പ്രക്കാട്ട്, സുനിൽ സുഗത, ലെന തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. എൽ ജെ ഫിലിംസിന്റെ ബാനറിൽ ലാൽ ജോസ് തന്നെ നിർമ്മിക്കുന്ന ചിത്രം ഉടൻ തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.