Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അയാൾ ഞാനല്ലയിലെ പ്രണയഗാനം

Ayal Njanalla

ഫഹദ് ഫാസിൽ നായകനാവുന്ന ചിത്രം അയാൾ ഞാനല്ലയിലെ പ്രണയഗാനം പുറത്തിറങ്ങി. ജോബ് കുര്യൻ, വിധു പ്രതാപ്, സിതാര, നവാസ്, സൂര്യനാരായണൻ എന്നിവർ ചേർന്നാണ് പുറത്തിറങ്ങിയ പാട്ട് പാടിയിരിക്കുന്നത്. അനൂപ് ശങ്കറിന്റെ വരികൾക്ക് മനു രമേശൻ ഈണം നൽകിയിരിക്കുന്നു. ഗുജറാത്തിയിലും മലയാളത്തിലും വരികളുള്ള പ്രണയഗാനമാണ് നീലവാൻ മുകിലേ.

ബാലതാരമായി അരങ്ങേറ്റം കുറിച്ച് നടനായും സഹനടനായും തിളങ്ങിയ വിനീത് കുമാർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് അയാൾ ഞാനല്ല. സംവിധായകൻ രഞ്ജിത്താണ് അയാൾ ഞാനല്ലയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഫഹദ് ഫാസിൽ നായകനായി എത്തുന്ന ചിത്രത്തിൽ എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെ പ്രശസ്തയായ മൃദുല മുരളിയാണ് നായികയായി എത്തുന്നത്.

Neelavan mukile nee...

ഇവരെ കൂടാതെ സിജോയ് വർഗീസ്, ദിവ്യ പിള്ള, അക്ഷത് സിംഗ്, രൺജി പണിക്കർ, ടിനി ടോം, ചെമ്പൻ വിനോദ്, ടി.ജി രവി, സുബീഷ് സുധി, നോബി, ദിലീഷ് നായർ, ശ്രീകുമാർ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ബംഗളൂരുവിലും അഹമ്മദാബാദിലുമായി ചിത്രീകരണം പൂർത്തിയാക്കിയ സിനിമയിൽ പ്രകാശനെന്ന ബിസിനസുകാരന്റെ വേഷമാണ് ഫഹദ് കൈകാര്യം ചെയ്യുന്നത്. രൂപത്തിലും ഭാവത്തിലും ഏറെ വ്യത്യസ്തനായാണ് ഫഹദ് സിനിമയിലെത്തുന്നത്. സൺ ആഡ്‌സ് ആന്റ് ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ ടി എ സുന്ദർ മേനോനാണ് ചിത്രം നിർമ്മിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.