Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒത്തരിഒത്തിരി സ്നേഹിക്കാൻ വീണ്ടും കുട്ടിശ്രേയയുടെ പാട്ട്

shreya-jayadeep1

ആലാപനത്തിന്റെ ഭംഗിയും ബാല്യത്തിന്റെ കൊഞ്ചലും ഇടകലർന്ന നാദമാണ് ശ്രേയാ ജയദീപെന്ന കുഞ്ഞുഗായികയ്ക്ക്. വരികളുടെ അർഥത്തെ ഉൾക്കൊണ്ട് അവൾ വേദിയിൽ നിന്ന് പാടുന്നത് കാണാനും കേള്‍ക്കാനും ഏറെയിഷ്ടമാണ്. ഈ ഇഷ്ടങ്ങളിലേക്കാണ് ഈ പാട്ടും. എന്നെ ഒത്തിരിയൊത്തിരി സ്നേഹിക്കുന്നവനീശോ... എന്ന ഗാനം. കുഞ്ഞുങ്ങളുടെ കൊഞ്ചലും കള്ളത്തരങ്ങളും വികൃതിയും ഏറെയിഷ്ടപ്പെടുന്ന ദൈവത്തിനുള്ള സ്നേഹഗീതം. മലയാളത്തിന്റെ ഭക്തിഗാനങ്ങൾക്കിടയിൽ കുട്ടികൾ പാടിയ പാട്ടുകളെല്ലാം ഏറെ മനോഹരമായിരുന്നു.

എന്നെ ഒത്തിരി ഒത്തിരി സ്നേഹിക്കുന്നവൻ ഈശോ എന്ന ഗാനം സ്നേഹനാഥൻ എന്ന ആൽബത്തിലേതാണ്. വരികളും ഈണവും ജോയ് ജോണിന്റേതാണ്. മനോരമ മ്യൂസിക് ആണ് ആൽബം പുറത്തിറക്കിയത്. മേലേ മാനത്തെ ഈശോയെ എന്ന പാട്ടാണ് ഏറ്റവുമൊടുവിലായി ശ്രേയയിലൂടെ നമ്മൾ കേട്ട ദൈവഗീതം. ഈ പാട്ടും ഒരുപാട് ശ്രദ്ധേ നേടിയിരുന്നു.

Your Rating: