Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിക്കിയും കാമുകനും ഒന്നിച്ച ഗാനം ഓൾ ഐസ് ഓൺ യു

Nicki Minaj

അമേരിക്കൻ റാപ്പർ നിക്കി മിനാജും കാമുകൻ മീക്ക് മില്ലും ഒന്നിച്ച ഗാനം ഓൾ ഐസ് ഓൺ യു പുറത്തിറങ്ങി. നിക്കിയേയും മീക്കിനേയും കൂടാതെ പോപ്പ് താരം ക്രിസ് ബ്രൗണും ഗാനത്തിലെത്തുന്നുണ്ട്. മീക്ക് മല്ലിന്റേയും നിക്കിയുടേയും പ്രണയം തന്നെയാണ് ഗാനത്തിന്റെ ഇതിവൃത്തം. നിക്കി ഹോട്ട് അവതാരത്തിലെത്തുന്ന ഗാനം മീക്ക് മില്ലിയും നിക്കി മിനാജും ക്രിസ് ബ്രൗണും ചേർന്നാണ് ആലപിച്ചിരിക്കുന്നത്.

മീക്കിന്റെ രണ്ടാമത്തെ സ്റ്റുഡിയോ ആൽബം ഡ്രീംസ് വർത്ത് മോർ ദാൻ മണിയിലെ ആദ്യ സിംഗിളാണ് ഓൾ ഐസ് ഓൺ യു. ദ മൊണാർക്ക്, കെവിൻ കോസ്സം, ഡി ജെ ഖാലിദ് തുടങ്ങിയവർ ചേർന്നാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. അമേരിക്കൻ റാപ്പറും ഹിപ്പ്‌ഹോപ്പ് ആർട്ടിസ്റ്റുമായ റോബർട്ട് റഹ്മീക്ക് വില്ല്യംസ് എന്ന മീക്ക് മിൽ 2012 ൽ പുറത്തിറങ്ങിയ ആദ്യ ആൽബം ഡ്രീംസ് ആന്റ് നൈറ്റ്‌മേർ എന്ന ആൽബത്തിലൂടെയാണ് പ്രശസ്തനാകുന്നത്.

All Eyes on You...

നേരത്തെ മീക്ക് മിൽ പ്രത്യക്ഷപ്പെടുന്ന നിക്കിയുടെ ഗാനം ദ നൈറ്റ് ഈസ് സ്റ്റിൽ യങ് പുറത്തിറങ്ങിയിരുന്നു. നിക്കിയുടെ മൂന്നാമത്തെ സ്റ്റുഡിയോ ആൽബം ദ പിങ്ക് പ്രിന്റെലെ ഗാനമാണ് ദ നൈറ്റ് ഈസ് സ്റ്റിൽ യങ്. യുട്യൂബിലൂടെ മാത്രം 4 കോടി ആളുകൾ കണ്ടിട്ടുണ്ട്. അമേരിക്കൻ റാപ്പറും പാട്ടുകാരിയും നടിയുമായ നിക്കി ഗാനത്തിൽ അശ്ലീലം കലർന്ന വരികളും ദൃശ്യങ്ങളും ഉപയോഗിക്കുന്നതിന്റെ പേരിൽ ഏറെ വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. പിങ്ക് ഫ്രൈഡേ, റോമൻ റീലോഡഡ്, ദ പിങ്ക് പ്രിന്റ് എന്നിങ്ങനെ മൂന്ന് ആൽബങ്ങളാണ് നിക്കി മിനാജ് ഇതുവരെ പുറത്തിറക്കിയിരിക്കുന്നത്. ഗ്രാമി, വിഎംഎ, ബിൽബോർഡ് അടക്കം നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുള്ള റാപ്പറാണ് നിക്കി മിനാജ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.