Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിക്കി മിനാജ് പറയുന്നുന്ന ദ നൈറ്റ് ഈസ് സ്റ്റിൽ യങ്

Nicki Minaj

അമേരിക്കൻ റാപ്പർ നിക്കി മിനാജിന്റെ ദ നൈറ്റ് ഈസ് സ്റ്റിൽ യങ്ങിലെ വിഡിയോ പുറത്തിറങ്ങി. കഴിഞ്ഞ ദിവസം മ്യൂസിക്ക് സ്ട്രീമിംഗ് സൈറ്റായ ടൈഡലിലൂടെയാണ് നിക്കി ഗാനം പുറത്തിറക്കിയതെങ്കിലും ആരാധകരുടെ അഭ്യർഥന മാനിച്ച് യൂട്യൂബിലൂടെയും പുറത്തു വിടുകയായിരുന്നു. യങ് മണി ക്യാഷ് മണി റിപ്ലബ്ലിക്ക് എന്നിവയുടെ ലേബലിൽ പുറത്തിറങ്ങിയ ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് നിക്കി മിനാജ്, ലുക്കാസ് ഗോട്ട്വാൽഡ്, ഹെൻട്രി വാൾട്ടർ, ഡോണി ലൂയിസ്, എസ്തർ ഡീൻ, തെറോൺ തോമസ് തുടങ്ങിയവർ ചേർന്നാണ്. നിക്കിയുടെ കാമുകൻ മീക്ക് മിൽ ഗാനത്തിൻ പ്രത്യക്ഷപ്പെടുന്നുണ്ട്.

നിക്കിയുടെ മൂന്നാമത്തെ സ്റ്റുഡിയോ ആൽബം ദ പിങ്ക് പ്രിന്റെലെ ഗാനമാണ് ദ നൈറ്റ് ഈസ് സ്റ്റിൽ യങ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വിഡിയോ ഇതുവരെ യുട്യൂബിലൂടെ മാത്രം 12 ലക്ഷം ആളുകൾ കണ്ടു. നേരത്തെ പിൽ ആന്റ് പോഷൻസ്, അനാക്കോണ്ട, ഓൺലി, ഫീലിങ് മൈസെൽഫ് എന്നീ ഗാനങ്ങളുടെ വിഡിയോ പുറത്തിറങ്ങിയിരുന്നു. കഴിഞ്ഞ ജൂണിൽ പുറത്തിറങ്ങിയ പിൽസ് ആന്റ് പോഷൻസ് എന്ന ഗാനം ഇതുവരെ 11.8 കോടി ആളുകളും, രണ്ടാമത് പുറത്തിറങ്ങിയ അനാക്കോണ്ട എന്ന ഗാനം 46 കോടി ആളുകളും, മൂന്നാമതായി പുറത്തിറങ്ങിയ ഓൺലി എന്ന ഗാനം ഇതുവരെ 10 കോടി ആളുകളുമാണ് യുട്യൂബിലൂടെ കണ്ടത്.

ദ നൈറ്റ് ഈസ് സ്റ്റിൽ യങ്...

അമേരിക്കൻ റാപ്പറും പാട്ടുകാരിയും നടിയുമായ നിക്കി ഗാനത്തിൽ അശ്ലീലം കലർന്ന വരികളും ദൃശ്യങ്ങളും ഉപയോഗിക്കുന്നതിന്റെ പേരിൽ ഏറെ വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. പിങ്ക് ഫ്രൈഡേ, പിങ്ക് ഫ്രൈഡേ: റോമൻ റീലോഡഡ്, ദ പിങ്ക് പ്രിന്റ് എന്നിങ്ങനെ മൂന്ന് ആൽബങ്ങളാണ് നിക്കി മിനാജ് ഇതുവരെ പുറത്തിറക്കിയിരിക്കുന്നത്. ഗ്രാമി, വിഎംഎ, ബിൽബോർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള റാപ്പറാണ് നിക്കി മിനാജ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.