Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണയരംഗങ്ങളെ കളിയാക്കിക്കൊണ്ട് ചിറകൊടിഞ്ഞ കിനാവുകളിലെ ഗാനം

Nilakudame song

മലയാള സിനിമകളിലെ സ്ഥിരം പ്രണയരംഗങ്ങളെ കണക്കറ്റ് പരിഹസിച്ചുകൊണ്ട് ചിറകൊടിഞ്ഞ കിനാവുകളിലെ ഗാനം നിലാകുടമേ.... പുറത്തിറങ്ങി. പുസ്തകം കൈമാറുന്നതും, വഞ്ചിയിൽ പോകുന്നതും, ബസിലെ പ്രണയവുമടക്കം നമ്മുടെ ചിത്രങ്ങളിൽ വർഷങ്ങളായി ഉപയോഗിക്കുന്ന രംഗങ്ങളെ ഗാനത്തിലൂടെ പരിഹസിക്കുന്നുണ്ട്. പി ജയചന്ദ്രൻ, മിൻമിനി തുടങ്ങിയവർ ചേർന്ന് പാടിയിരിക്കുന്ന ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ദീപക് ദേവാണ്. ബി കെ ഹരിനാരായണനാണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്.

മലയാളികൾ ഒരിക്കലും മറക്കില്ല, അഴകിയ രാവണൻ എന്ന ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച നിർമ്മാതാവ് ശങ്കർദാസിനോട് കഥ പറയുന്ന അംബുജാക്ഷനെ. ഇവിടെ പാല് കാച്ചൽ അവിടെ കല്ല്യാണം... കല്ല്യാണം പാലു കാച്ചൽ, പാലുകാച്ചൽ കല്ല്യാണം. അവിടെ സുമതിയുടെ കഴുത്തിൽ താലി വീഴുന്ന സമയത്ത്... ഇവിടെ കാച്ചിയ പാലിൽ വിഷം കലക്കിക്കുടിച്ച് തയ്യൽക്കാരൻ പിടയുകയാണ്.. പിടയുകയാണ്... പക്ഷേ, താലി കെട്ടുന്നില്ല. സുമതി ഓടി. തയ്യൽക്കാരൻ മരിച്ചില്ല. ആശുപത്രിയിലായി. ഡോക്ടർമാർ... ഓപ്പറേഷൻ.., ഓപ്പറേഷൻ... ഡോക്ടർമാർ.., ഒടുവിൽ ആശുപത്രിയിൽവെച്ചവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ അവർ ഒന്നിക്കുകയാണ്. വളരെ രസകരമായ കഥയാണ് ശങ്കർദാസിനോട് പറയുന്നതെങ്കിലും അംബുജാക്ഷന് നിരാശനാകേണ്ടി വന്നു. എന്നാൽ വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ അംബുജാക്ഷന്റെ ചിറകൊടിഞ്ഞ കിനാവുകൾ സിനിമയാകുകയാണ്. അംബുജാക്ഷന് നിർമ്മാതാവിനെ കിട്ടുന്നതും ചിത്രം നിർമ്മിക്കുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിറകൊടിഞ്ഞ കിനാവുകൾ എന്ന ചിത്രത്തിന്റെ ഇതിവൃത്തം.

നിലാകുടമേ...

ശ്രീനിവാസൻ അംബുജാക്ഷനായി എത്തുമ്പോൾ തയ്യൽക്കാരനായി കുഞ്ചാക്കോ ബോബനും സുമതിയായി റിമാ കല്ലിങ്കലുമെത്തുന്നു. ഇവരെ കൂടാതെ മുരളി ഗോപി, ജോയ് മാത്യു, സൃന്ദ അഷാബ്, സുനിൽ സുഗത തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. നവാഗതനായ സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് പ്രവീൺ ചെറുതറയാണ്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രം ഉടൻ തിയറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.