Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രുദ്രസിംഹാസനത്തിൽ ചിത്രയുടെ മനോഹര ഗാനം

Rudra Simhasanam

അനന്തഭദ്രത്തിന് ശേഷം സുനിൽ പരമേശ്വരൻ തിരക്കഥ എഴുതി ഷിബു ഗംഗാധരൻ സംവിധാനം ചെയ്യുന്ന ചിത്രം രുദ്രസിംഹാസനത്തിലെ ആദ്യ ഗാനം നിന്നാലെ ഇന്നെൻ മാമാങ്കം എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി. നിക്കി ഗിൽറാണി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പ്രണയം ചിത്രീകരിച്ചിരിക്കുന്ന ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് ജയശ്രീ കിഷോറാണ്. വിശ്വജിത്ത് ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നു. കെ എസ് ചിത്രയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം സംവിധായകൻ സത്യൻ അന്തിക്കാട് ചിത്രത്തിന്റെ ഗാനങ്ങൾ പുറത്തിറക്കിയിരുന്നു. സുരേഷ് ഗോപി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സുനിൽ പരമേശ്വരനും അനിലൻ മാധവനും ചേർന്നാണ് നിർമ്മിക്കുന്നത്. സുനിൽ പരമേശ്വരൻ കഥ, തിരക്കഥ, സംഭാഷണമെഴുതിയ രുദ്രസിംഹാസനത്തിൽ രുദ്രസിംഹനായി സുരേഷ്‌ഗോപിയും ഹൈമവതിയായി നിക്കി ഗിൽറാണിയും അഭിനയിക്കുന്നു. രൗദ്രതാളം എന്ന നോവലിന്റെ ചലചിത്രാവിഷ്‌കാരമാണ് രുദ്രസിംഹാസനം.

നിന്നാലെ ഇന്നെൻ...

സുരേഷ് ഗോപിയേയും നിക്കി ഗിൽറാണിയേയും കൂടാതെ കനിഹ, നെടുമുടി വേണു, ദേവൻ, ശ്വേത മേനോൻ, സുധീർ കരമന,ഷാജോൺ, സുനിൽ സുഖദ, നിഷാന്ത് സാഗർ, ശാന്തകുമാരി തുടങ്ങിയവരും ചിതത്തിൽ അഭിനയിക്കുന്നുണ്ട്. ഹേമാംബിക ഗോൾഡൻ റേയ്‌സിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം ജൂലൈ 31ന്് തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.