Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലരേ മൗനമാ...പാടി നിത്യാ മേനോൻ

nithya-menon

ചലച്ചിത്ര താരങ്ങളിൽ പലരും സ്വന്തം സിനിമകളിൽ പാടിയിട്ടുണ്ട്. അതിലൊരാളാണു നിത്യാ മേനോന്‍. മലയാളത്തില്‍ നിന്നു തെന്നിന്ത്യയിലെത്തി ചുവടുറപ്പിച്ച നടി നല്ലൊരു ഗായികയും കൂടിയാണ്. സൂര്യയ്ക്കൊപ്പം അഭിനയിച്ച 24 ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ നിത്യ പാടിയിട്ടുമുണ്ട്. 

അടുത്തിടെ നടന്നൊരു അഭിമുഖത്തിൽ തമിഴിലെ ക്ലാസിക് ചലച്ചിത്ര ഗാനങ്ങളിലൊന്നായ മലരേ മൗനമാ പാടിയിരിക്കുന്നതു കേട്ടു നോക്കൂ. കഥാപാത്രത്തിനു വേണ്ടി മാത്രമല്ല, അല്ലാതെയും നന്നായി പാടുവാൻ നിത്യയ്ക്കറിയാമെന്നു പറയുകയാണീ വിഡിയോ. 

എസ് പി ബാലസുബ്രഹ്മണ്യവും എസ്.ജാനകിയും ചേർന്നാലപിച്ച പാട്ടിനു വിദ്യാസാഗറാണ് ഈണമിട്ടത്. 

Your Rating: