Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിവിൻ പോളി ഹിറ്റ്‌സ്

Nivin Pauly നിവിൻ പോളി ( Photo: Facebook )

നിവിന്‍ പോളി ഒരു സംഗീതജ്ഞനല്ല. എന്നാല്‍ മലർവാടി ആർട്ട് ക്ലബ്ബിലൂടെ സിനിമയിലെത്തിയ നിവിൻ പോളിയുടെ ചിത്രങ്ങൾപോലെ തന്നെ ഹിറ്റുകളാണ് അതിലെ ഗാനങ്ങളും. നിവിന്‍ പോളി അഭിനയിച്ച ഒട്ടുമിക്ക ചിത്രങ്ങളിലെയും ഗാനങ്ങള്‍ ജനപ്രിയമാകുന്നുവെന്ന് മാത്രമല്ല. സംഗീത പ്രേമികളുടെ പ്രശംസ പിടിച്ചുപറ്റുന്നവയുമാണ്‌. നിവിൻ പോളിയുടെ പ്രശസ്ത ഗാനങ്ങൾ

1. ഓലഞ്ഞാലി കുരുവി... ഏബ്രിഡ് ഷൈൻ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം 1983 ലെ ഗാനമാണ് ഓലഞ്ഞാലി കുരുവി. പി ജയചന്ദ്രനും വാണിജയറാമും ചേർന്നാണ് ഓലഞ്ഞാലി കുരുവി പാടിയിരിക്കുന്നത്. ഹരിനാരായണന്റെ വരികൾക്ക് ഗോപിസുന്ദർ ഈണം പകർന്നിരിക്കുന്നു.

2. മംഗലം കൂടാൻ... നിവിൻ പോളിയുടെ ആദ്യ ചിത്രം മലർവാടി ആർട്ട്‌സ് ക്ലബിലെയാണ് മംഗലം കൂടാൻ എന്ന ഗാനം. ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നതും ആലപിച്ചിരിക്കുന്നതും വിനീത് ശ്രീനിവാസനാണ്. ഷാൻ റഹ്മാൻ ഗാനത്തിന് ഈണം നൽകിയിരിക്കുന്നു.

3. കാലമൊന്ന് കാലാൽ... യുവതാരങ്ങൾ അണി നിരന്ന സെവൻസ് എന്ന ചിത്രത്തിലെ ഗാനമാണ് കാലമൊന്ന് കാലാൽ. അരുൺ, ജയറാം, രഞ്ജിത്ത്, ശ്രീനാഥ് തുടങ്ങിയവർ പാടിയിരിക്കുന്ന ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് സന്തോഷ് വർമ്മയും ഈണം പകർന്നത് ബിജിബാലുമാണ്.

4. കാത്ത് കാത്ത് വെച്ചൊരു... ഷാൻ റഹ്മാൻ പാടിയ മലർവാടിയിലെ മറ്റൊരു ഗാനമാണ് കാത്ത് കാത്ത് വെച്ചൊരു എന്നത്. വിനീത് ശ്രീനിവാസാന്റെ വരികൾക്ക് ഷാൻ റഹ്മാൻ തന്നെ ഈണം പകർന്നിരിക്കുന്നു.

5. കാരുണ്യം തൊട്ട്... വിനീത് ശ്രീനിവാസൻ, സച്ചിൻ വാര്യർ, രാകേഷ് കിഷോർ, ശരത്ത് എന്നിവർ ചേർന്ന് ആലപിച്ച ഗാനാമാണ് കാരുണ്യം തൊട്ട്. വിനീതിന്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ഷാൻ റഹാമാനാണ്.

6. മാന്യമഹാ ജനങ്ങളേ... മലർവാടിയിലെ സൂപ്പർഹിറ്റായ ഗാനമാണ് മാന്യ മഹാ ജനങ്ങളേ എന്നത്. വിനീത് ശ്രീനിവാസൻ, സച്ചിൻ വാര്യർ, ഷാൻ റഹ്മാൻ, രാകേഷ് കിഷോർ, രാജേഷ് മേനോൻ, ശരത്ത് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിനീതിന്റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണം നൽകിയിരിക്കുന്നു.

7. മേഘത്തോപ്പിൽ... സെവൻസിലെ ഗാനമാണ് മേഘത്തോപ്പിൽ എന്നത്. കാർത്തിക്ക് പാടിയ ഗാനത്തിന്റെ വരികൾ റഫീഖ് അഹമ്മദിന്റേയും ഈണം ബിജിബാലിന്റേതുമാണ്.

8. നെഞ്ചിലേ നെഞ്ചിലേ... കഴിഞ്ഞ വർഷത്തെ ഹിറ്റ് ചിത്രമായ 1983 ലെ ഗാനമാണ് നെഞ്ചിലേ നെഞ്ചിലേ എന്നത്. ശങ്കർ മഹാദേവനും, ഗോപിസുന്ദറും, അലീറ്റ ഡെന്നീസും ചേർന്ന് പാടിയിരിക്കുന്ന ഗാനത്തിന്റെ വരികൾ സന്തോഷ് വർമ്മയുടേതും ഈണം ഗോപിസുന്ദറിന്റേതുമാണ്.

9. ഓലക്കം ചൂടുമായ്... 1983 ക്ക് വേണ്ടി നിവാസും അലീറ്റ ഡെന്നീസും ചേർന്ന് പാടിയിരിക്കുന്ന ഗാനമാണ് ഓലക്കം ചൂടുമായ്. ഹരിനാരായണന്റെ വരികൾക്ക് ഗോപിസുന്ദർ ഈണം പകർന്നിരിക്കുന്നു.

10. തലവെട്ടം കാണുമ്പോൾ... 1983 യിലെ തന്നെ മറ്റൊരു ഗാനമാണ് തലവെട്ടം കാണുമ്പോൾ എന്നത്. ഗോപിസുന്ദറും, നിവാസും ചേർന്ന് പാടിയിരിക്കുന്ന ഗാനത്തിന്റെ വരികൾ സന്തോഷ് വർമ്മയുടേയും ഈണം ഗോപിസുന്ദറിന്റേതുമാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.