Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിലേബി ഗാനം ഞാനൊരു മലയാളി

Njaanoru Malayali...

റിലീസിന് തയാറെടുക്കുന്ന ജയസൂര്യയുടെ മലയാള ചലചിത്രം ജിലേബിയിലെ ആദ്യ ഗാനം യൂട്യൂബിൽ റിലീസ് ചെയ്തു. ഈസ്റ്റ് കോസ്റ്റ് എന്റർടെയിൻമെന്റ്സ് അവതരിപ്പിക്കുന്ന ജയസൂര്യ ചിത്രമായ ജിലേബിയിലെ ‘ഞാനൊരു മലയാളി..‘ എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് പി ജയചന്ദ്രനാണ്. ഈസ്റ്റ് കോസ്റ്റ് വിജയനാണ് ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് ബിജിബാൽ ആണ്.

ഞാനൊരു മലയാളി...

ഈസ്റ്റ് കോസ്റ്റ് വിജയന് പുറമേ, സന്തോഷ് വർമ്മ, ശശികല മേനോൻ എന്നിവർ ചിത്രത്തിൽ ഗാനങ്ങൾ രചിച്ചിട്ടുണ്ട്. രമ്യ നമ്പീശനാണ് ചിത്രത്തിലെ നായിക. നവാഗതനായ അരുൺ ശേഖറാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ദിലീപ് നായകനായ മൈ ബോസ് എന്ന ചിത്രത്തിന് ശേഷം ഈസ്റ്റ് കോസ്റ്റിന്റെ നിർമ്മാണത്തിൽ പുറത്തിറങ്ങുന്ന ചിത്രമാണ് ജിലേബി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.