Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധനുഷിന്റെ കന്നട പാട്ട്

No Problem danush's kannada song

പാട്ടുപാടുന്ന നായകർക്കിടയിലെ സൂപ്പർതാരമാണ് ധനുഷ്. കൊലവെറി എന്ന പാട്ടുകൊണ്ട് ഇന്ത്യ മുഴുവൻ താരമായി മാറിയ ധനുഷ് തന്റെ പാട്ടുമായി മറ്റ് ഭാഷകളിലേയ്ക്കും എത്തുകയാണ്. കന്നട സൂപ്പർതാരം ശിവരാജ്കുമാർ നായകനാവുന്ന വജ്രകായ എന്ന ചിത്രത്തിലെ നോ പ്രോബ്ലം എന്ന ഗാനമാണ് ധനുഷ് പാടിയിരിക്കുന്നത്. മോഹൻ കുമാറിന്റെ വരികൾക്ക് അർജുൻ ജന്യയാണ് ഈണം പകർന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ഗാനത്തിന്റെ മേക്കിങ് വിഡിയോ പുറത്തിറങ്ങിയിരുന്നു.

ഹർഷ എ സംവിധാനം ചെയ്യുന്ന ചിത്രമാണ് വജ്രകായ. ശിവരാജ് കുമാറിനെ കൂടാതെ കാരുണ്യ റാം, ജയസുധ, സാധു കോകില, രവി കാലേ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സി ആർ മനോഹർ, സി ആർ ഗോപി തുടങ്ങിയവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഈ വർഷം അവസാനത്തൊടെ തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.