Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓ കെ കൺമണിയുടെ ആദ്യ ഗാനത്തിന്റെ വിഡിയോ പുറത്തിറങ്ങി

O K Kanmai

പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ച ഓ കെ കൺമണിയിലെ മെന്റൽ മനതിൽ എന്ന ഗാനത്തിന്റെ വിഡിയോ പുറത്തിറങ്ങി. ഇന്ത്യൻ സംഗീത ചക്രവർത്തി എ ആർ റഹ്മാന്റെ ഈണത്തിൽ വിരിഞ്ഞ മനോഹരഗാനം ആലപിച്ചിരിക്കുന്നത് റഹ്മാനും ജോനിത ഗാന്ധിയും ചേർന്നാണ്.

ചിത്രത്തിലെ നായകനായ ദുൽഖർ സൽമാനും നായിക നിത്യ മേനോനും തങ്ങളുടെ ജീവിതവും പ്രണയവും ആഘോഷമാക്കുന്നതാണ് ഗാനരംഗത്തിൽ. മണിരത്നവും റഹ്മാനും ചേർന്നാണ് ഗാനം എഴുതിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഗാനം ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ചിരുന്നു. ഇന്ത്യൻ യൂട്യൂബിലെ ട്രെൻഡിങ് വിഡിയോയായി മാറി ഗാനത്തിന്റെ ലിറിക്സ് വിഡിയോ ഇതുവരെ 7 ലക്ഷം ആളുകളാണ് യുട്യൂബിലൂടെ കണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതുവരെ 35 ലക്ഷം ആളുകളാണ് കണ്ടത്. തമിഴ്, മലയാളം ഭാഷകളിലെത്തുന്ന ഓകെ കൺമണി ദുൽഖർ രണ്ടാമതായി അഭിനയിക്കുന്ന തമിഴ് ചിത്രമാണ്.

മെന്റൽ മനതിൽ...

തമിഴ്, മലയാളം ഭാഷകളിലെത്തുന്ന ഓകെ കൺമണിയിലൂടെ നീണ്ട 30 വർഷത്തെ ഇടവേളയ്ക്ക് ശേഷം മണിരത്നം മലയാളത്തിലേയ്ക്ക് തിരിച്ചെത്തുകയാണ്. 1984ൽ മോഹൻലാൽ നായകനായ ഉണരൂ എന്ന ചിത്രമായിരുന്നു മണിരത്നം ഇതിനുമുമ്പ് സംവിധാനം ചെയ്ത മലയാള സിനിമ. അതിനു ശേഷം റോജ, ഇരുവർ തുടങ്ങി നിരവധി ചിത്രങ്ങൾ മൊഴിമാറ്റം നടത്തിയിട്ടുണ്ടെങ്കിലും മലയാളത്തിൽ സംവിധാനം ചെയ്തിട്ടില്ല. തമിഴ്, മലയാളം ഭാഷകളിലെത്തുന്ന ഓകെ കൺമണിയിൽ ദുൽഖറിനെയും നിത്യാ മേനോനയും കൂടാതെ കൂടാതെ പ്രകാശ് രാജ്, പ്രഭു ലക്ഷ്മൺ, രമ്യ സുബ്രഹ്മണ്യം, കനിഹ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer