Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഹ്മാൻ മാജിക്കുമായി ഓ കെ കൺമണിയിലെ ആദ്യഗാനം

Mental Manadhil song from the movie OK Kanmani

ആദ്യ ചിത്രമായ റോജയിൽ തുടങ്ങി റഹ്മാന്റെ ഗാനങ്ങൾക്കെല്ലാം എന്തോ ഒരു പ്രത്യകതയുണ്ട്. ആ പ്രത്യേകതയാണ് റഹ്മാനെ ഇന്ത്യയിലെ നമ്പർ വൺ സംഗീതസംവിധായകനാക്കി മാറ്റിയത്. ഇന്നും റഹ്മാന്റെ മാജിക്കിക്ക് ഒരു കുറവും വന്നിട്ടില്ല എന്ന് തെളിയിച്ചിരിക്കുകയാണ് ഓ കെ കൺമണിയിലെ ആദ്യ ഗാനം.

ദുൽഖർ സൽമാനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രം ഓ കെ കൺമണിലെ മെന്റൽ മനതിൽ എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. എ ആർ റഹ്മാനും ജോനിത ഗാന്ധിയും ചേർന്ന് പാടിയിരിക്കുന്ന ഗാനത്തിന്റെ ഓഡിയോ മാത്രമാണ് ഇപ്പോൾ പുറത്തിറങ്ങിയിട്ടുള്ളത്. മണിരത്നവും റഹ്മാനും ചേർന്നെഴുതിയിരിക്കുന്ന ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് റഹ്മാനാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. യൂട്യൂബ് ഇന്ത്യയിലെ ട്രെൻഡിങ് വിഡിയോ ആയി മാറിയ ട്രെയിലർ ഇതുവരെ 33 ലക്ഷം ആളുകളാണ് കണ്ടത്. തമിഴ്, മലയാളം ഭാഷകളിലെത്തുന്ന ഓകെ കൺമണി ദുൽഖർ രണ്ടാമതായി അഭിനയിക്കുന്ന തമിഴ് ചിത്രമാണ്.

Mental Manadhil

തമിഴ്, മലയാളം ഭാഷകളിലെത്തുന്ന ഓകെ കൺമണിയിലൂടെ നീണ്ട 30 വർഷത്തെ ഇടവേളയ്ക്ക് ശേഷം മണിരത്നം മലയാളത്തിലേയ്ക്ക് തിരിച്ചെത്തുകയാണ്. 1984 ൽ മോഹൻലാൽ നായകനായ ഉണരൂ എന്ന ചിത്രമായിരുന്നു മണിരത്നം ഇതിനുമുമ്പ് സംവിധാനം ചെയ്ത മലയാള സിനിമ. അതിനു ശേഷം റോജ, ഇരുവർ തുടങ്ങി നിരവധി ചിത്രങ്ങൾ മൊഴിമാറ്റം നടത്തിയിട്ടുണ്ടെങ്കിലും മലയാളത്തിൽ സംവിധാനം ചെയ്തിട്ടില്ല. തമിഴ്, മലയാളം ഭാഷകളിലെത്തുന്ന ഓകെ കൺമണിയിൽ ദുൽഖറിനെ കൂടാതെ നിത്യാ മേനോൻ, പ്രകാശ് രാജ്, പ്രഭു ലക്ഷ്മൺ, രമ്യ സുബ്രമണ്യം, കനിഹ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer