Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓ കെ കൺമണിയുടെ താങ്ക്യു ക്ലിപ്പ്

ok-kanmani-thank-you-clip

റഹ്മാന്റെ മാജിക്കുമായി എത്തിയ ഓ കെ കൺമണിയിലെ ഗാനങ്ങൾക്കെല്ലാം മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങളെ ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിപ്പിക്കാൻ സഹായിച്ച തങ്ങളുടെ പ്രേക്ഷകർക്ക് നന്ദി അറിയിച്ചുകൊണ്ട് 32 സെക്കന്റ് വിഡിയോ പുറത്തിറക്കിയിരിക്കുകയാണ് ഓ കെ കൺമണിയുടെ നിർമ്മാതാക്കൾ. ചിത്രത്തിലെ പറന്തു സേല്ലവാ എന്ന ഗാനത്തിന്റെ ആദ്യ ഭാഗമാണ് താങ്ക്സ് വിഡിയോയായി പുറത്തിറക്കിയിരിക്കുന്നത്. വിഡിയോയുടെ അവസാനം തങ്ങളുടെ സംഗീതത്തിന് നൽകി മികച്ച പ്രതികരണത്തിന് നന്ദിയും അറിയിക്കുന്നുണ്ട്.

കാർത്തികും, സാഷായും ചേർന്ന് പാടിയിരിക്കുന്ന ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് വൈരമുത്തുവാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ഗാനങ്ങൾക്കെല്ലാം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിലെ മെന്റൽ മനതിൽ, സിനാമിക എന്ന ഗാനങ്ങളുടെ ഒരുമിനിട്ട് വിഡിയോയും പുറത്തിറങ്ങിയിരുന്നു. മെന്റൽ മനതിൽ ഇതുവരെ യൂട്യൂബിലൂടെ 9.3 ലക്ഷം ആളുകളും സിനാമിക ഇതുവരെ 6.8 ലക്ഷം ആളുകളും കണ്ടുകഴിഞ്ഞു.

തമിഴ്, തെലുങ്ക് ഭാഷകളിലെത്തുന്ന ഓകെ കൺമണി ദുൽഖർ രണ്ടാമതായി അഭിനയിക്കുന്ന തമിഴ് ചിത്രമാണ്. ദുൽഖറിനെയും നിത്യാ മേനോനേയും കൂടാതെ കൂടാതെ പ്രകാശ് രാജ്, പ്രഭു ലക്ഷ്മൺ, രമ്യ സുബ്രമണ്യം, കനിഹ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. പ്രശസ്ത ഛായാഗ്രാഹകൻ പി.സി. ശ്രീറാമാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. അലൈപായുതേ എന്ന ചിത്രത്തിനുശേഷം മണിരത്നവും പി.സി ശ്രീറാമും ഒന്നിക്കുന്ന ചിത്രംകൂടിയാണിത്. മണിരത്നം തന്നെ കഥയും തിരക്കഥയും എഴുതിയിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത് മണിരത്നത്തിന്റെ സ്വന്തം നിർമാണക്കമ്പനിയായ മദ്രാസ് ടാക്കീസാണ്. ചെന്നൈയിലും പാരീസിലും മുംബൈയിലുമായി ചിത്രീകരിച്ചിരിക്കുന്ന ചിത്രം ഏപ്രിൽ 24ന് തീയറ്ററുകളിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.