Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുപ്പത്തിരണ്ടാം അധ്യായം ഇരുപത്തിമൂന്നാം വാക്യത്തിലെ ആദ്യ ഗാനം

Omal Kanmani song

ഗോവിന്ദ് പത്മസൂര്യ നായകനായി എത്തുന്ന ചിത്രം മുപ്പത്തിരണ്ടാം അധ്യായം ഇരുപത്തിമുന്നാം വാക്യത്തിലെ പ്രണയഗാനം ഓമൽ കൺമണി പുറത്തിറങ്ങി. സച്ചിൻ വാര്യരും സംഗീത ശ്രീകാന്തും പാടിയിരിക്കുന്ന ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ബിജിബാലാണ്. അനു എലിസബത്ത് ജോസാണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്.

ഗോവിന്ദ് പത്മസൂര്യ മൂന്ന് വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന ചിത്രമാണ് 32 ാം അധ്യായം 23 ാം വാക്യം. ഫ്രെഡി എന്ന കഥാപാത്രമായി ഗോവിന്ദ് പത്മസൂര്യയും പത്രപ്രവർത്തകയായ ആൻ എന്ന കഥാപാത്രമായി മിയയും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. അർജുൻ പ്രഭാകറും ഗോകുൽ രാമകൃഷ്ണനും ചേർന്നാണ് സംവിധാനം ചെയ്യുന്നത്. ഗോവിന്ദ് പത്മസൂര്യയേയും മിയയേയും കൂടാതെ പി ബാലചന്ദ്രൻ, അർജുൻ നന്ദകുമാർ, സുനിൽ സുഖദ, ശശി കലിംഗ, ബാലചന്ദ്രൻ ചുള്ളിക്കാട്, ഗൗരി, രാഹുൽ കാർത്തിക് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ഓമൽ കൺമണി...

കുടുംബപശ്ചാത്തലത്തിൽ പറയുന്ന സസ്പെൻസ് ത്രില്ലറായായ മുപ്പത്തിരണ്ടാം അധ്യായം ഇരുപത്തിമൂന്നാം വാക്യത്തിന്റെ ചിത്രീകരണം കൊച്ചിയിൽ പുരോഗമിക്കുകയാണ്. സെവൻ ജി സിനിമാസിന്റെ ബാനറിൽ വിജീഷ് വെള്ളാരങ്ങര, ലക്ഷ്മി.ജി നായർ, റസാഖ് പാക്യൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന 32–ാം അധ്യായം 28–ാം വാക്യം ഉടൻ തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.