Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓണപ്പാട്ടുമായി കെ.എസ്. ചിത്രയും സുകേഷ് കുട്ടനും

sukesh-kuttan-k-s-chithra

പമ്പയിലെ പുഴയോളങ്ങളിൽ പതിയെ നീങ്ങി കാറ്റിനൊപ്പം താളം പിടിക്കുന്ന ആറൻമുളയോടം പോലെ ഭംഗിയുള്ളൊരു പാട്ട്. കെ.എസ്. ചിത്രയും സുകേഷ് കുട്ടനും സ്വരം പകർ‌ന്ന എക്കാലത്തേയും മികച്ച ഓണപ്പാട്ടിനെ കുറിച്ചിങ്ങനെ പറയാം. കാലങ്ങളായി കേൾക്കുന്നൊരു ഗാനമാണിതെങ്കിലും കെ.‌എസ് ചിത്രയുടെ സ്വരമാധുരിക്കൊപ്പം സുകേഷ് കുട്ടനും കൂടി ചേർന്ന പുതിയ വേര്‍ഷനു കേൾവിസുഖമേറെ. ആറ്റിൽ ആനച്ചന്തം ചിന്തും ആറൻമുളയോടം എന്ന ഗാനം ആർ.കെ ദാമോദരനാണ് എഴുതിയത് ഈണമിട്ടതു രവീന്ദ്രൻ മാസ്റ്ററും. വാസന്തം എന്ന ആൽബത്തിലാണ് ഈ പാട്ടുള്ളത്. 

ഓണത്തിന്റെ തനിനാടൻ കാഴ്ചകളേയും നമ്മൾ അറിഞ്ഞോ അറിയാതെയോ മറന്നുപോകുന്ന സംസ്കാരത്തേയും ഓർമിപ്പിക്കുന്ന ഒട്ടനവധി ഓണപ്പാട്ടുകൾ നമ്മൾ കേട്ടിട്ടുണ്ട്. അക്കൂട്ടത്തിലുള്ളതാണീ പാട്ടും. വീണ്ടും ഒരു ഓണക്കാലമെത്തുമ്പോൾ വീണ്ടും ഇതിങ്ങനെ ഓർമയിലോടിയെത്തുന്നതും വരികളുടെ യാഥാർഥ്യത കൊണ്ടു തന്നെ. കെ.എസ് ചിത്രയുടെ സ്വരത്തിനൊപ്പം സുകേഷ് കുട്ടനും ഭാവസുന്ദരമായി ആലപിച്ചിരിക്കുന്നു ഈ ഗാനം. 

Your Rating: