Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓണത്തുമ്പിയുമായി തിമില

onatumbi

മലയാളിയുടെ മനസിലേയ്ക്ക് ഓണക്കാലത്തിന്റെ മധുരവും ഓർമ്മയും നിറക്കുന്ന ഓണത്തുമ്പി എന്ന ഗാനവുമായി എത്തിയിരിക്കുകയാണ് തിമില എന്ന ബാൻഡ്. ഓണക്കാലത്തെ ഓണത്തുമ്പികളെക്കുറിച്ചുള്ള ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് അനീഷ്യ പാവുരാണ്. അനീഷ്യ പാവൂർ തന്നെ ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് അനീഷ്യ, അശ്വതി, അനീഷ് വാസുദേവ്, ദേവ്, അരുൺ, സുധീഷ്, മനു, ശരൺ, ഉണ്ണിക്കുട്ടൻ തുടങ്ങിയവർ ചേർന്നാണ്.

ഓണത്തുമ്പി...

മോഹിനിയാട്ടത്തിന്റേയും ഭരതനാട്യത്തിന്റേയും അകമ്പടിയുള്ള ദൃശ്യങ്ങളുള്ള ഗാനത്തിൽ മലയാള മണ്ണിന്റെ മനോഹാരിത ആവോളമുണ്ട്. തിമില ദ ബാൻഡും, ക്യൂബ് മീഡിയയും, ടൈംലൈൻ മീഡിയയും ചേർന്നാണ് ആൽബം നിർമ്മിച്ചിരിക്കുന്നത്. വിനീബ് കൃഷ്ണനാണ് ആൽബം സംവിധാനം ചെയ്തിരിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.