Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു ദൈവം തന്ത പൂവേ...വയലിനിലൂടെ

violin-ar

ഇന്ത്യയിൽ ഏറ്റവുമധികം കവർ വേർഷനുകൾ സൃഷ്ടിക്കപ്പെടുന്നതു റഹ്മാന്‍ ഗാനങ്ങളിലാണ്. ഈ വിഡിയോയും അത്തരത്തിലൊന്നാണ്. റോജ, കന്നത്തിൽ മുത്തമിട്ടാൽ തുടങ്ങിയ ചിത്രങ്ങളിലെ മെലഡികൾ ചേർത്തു വച്ചു ചെയ്ത വയലിനും കീബോർഡ് വായനയും കേൾവിയെ കീഴടക്കും. ശബരീഷ് പ്രഭാകറും സുമേഷ് ആനന്ദും ചേർന്നു തയ്യാറാക്കിയ ഈ കവർ വിഡിയോ ശ്രദ്ധ നേടുകയാണ്. 

ഒര് ദൈവം തന്ത പൂവേ എന്ന പാട്ടിനെ വയലിനിൽ വായിച്ചു കൊണ്ടാണു വിഡിയോ തുടങ്ങുന്നത്. പുഴകളും മലകളു പച്ചപ്പും നിറഞ്ഞ ദൃശ്യഭംഗിയുടെ പശ്ചാത്തലത്തിൽ നിന്നുള്ള വയലിൻ വായന അതിമനോഹരമാണ്. വിഡിയോ കാണാനും കേൾക്കുവാനും ഒരുപോലെ സുന്ദരം. 

മണിര്തനം സംവിധാനം ചെയ്ത ചിത്രങ്ങളാണു റോജയും കന്നത്തിൽ മുത്തമിട്ടാലു. ഇരു ചിത്രങ്ങളിലുമുള്ളത് എക്കാലത്തേയും മികച്ച മെലഡികളും. റോജയാണു റഹ്മാൻ ഈണമിട്ട ആദ്യ ചലച്ചിത്രം. ദേശീയ പുരസ്കാരവും നേടി ആദ്യ പ്രാവശ്യം തന്നെ. കന്നത്തിൽ മുത്തമിട്ടാൽ എന്ന ചിത്രത്തിലെ ഗീതങ്ങൾ റഹ്മാനു സമ്മാനിച്ചത് നാലാമത്തെ ദേശീയ പുരസ്കാരമാണ്. 

Your Rating: