Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പടം മരണ മാസ്! പാട്ട് കൊല മാസ്!

Oru Vadakkan Selfie music review

വലിയ ആകർഷണമോ സംസാരമോ സ്റ്റൈലോ ഒന്നുമില്ലെങ്കിലും ചില ആളുകൾ നമ്മൾ പോലും അറിയാതെ നമ്മുടെ മനസിൽ കൂടു കൂട്ടും. പിന്നീട്, എവിടെ പോയാലും അവർ നമുക്കൊപ്പം വേണമെന്ന് നമ്മൾ ശാഠ്യം പിടിക്കും. വടക്കൻ സെൽഫിയിലെ ഗാനങ്ങളും അതുപോലെയാണ്. എവിടെ പോയാലും നമുക്കൊപ്പം ചേരുന്ന ഒരുപിടി മനോഹരമായ ഗാനങ്ങൾ!!!

എന്നെ തല്ലണ്ടമ്മാവാ ഞാൻ നന്നാവൂല

മണ്ടീൽ അടിയും വരെ ഞാൻ നന്നാവൂല

പഴഞ്ചൊല്ലും അസുരതാളവും അസുരഗാനവും ചേർന്ന ഒരു സാധാരണ ഗാനം. ആർക്കും മൂളാവുന്ന ഈ ലാളിത്യം തന്നെയാണ് ഈ ഗാനത്തെ ഇത്രത്തോളം ജനപ്രിയമാക്കിയതും. വിനീത് ശ്രീനിവാസന്റെ വരികൾക്ക് ഷാൻ റഹ്മാനാണ് സംഗീതം. ഇരുവരും ചേർന്നാണ് പാട്ട് ആലപിച്ചിരിക്കുന്നതും.

കൈകോട്ടും കണ്ടിട്ടില്ല കൈയ്യിൽ തഴമ്പുമില്ല

കൈപ്പത്തികൊണ്ടൊരു കിത്താബും തൊട്ടിട്ടില്ല

കച്ചറ കാട്ടി നടക്കും

kകൈക്കറ കാട്ടി വെടക്കായ്

വടക്കും തെക്കും നടന്ന് നടുവൊടിക്കും

പ്രായമുള്ള സ്ത്രീയോട് ഒരു പയ്യനെക്കുറിച്ച് ചോദിച്ചാൽ കിട്ടുന്ന മറുപടി പോലെ ഒരു ഗാനം. നർമം കലർന്ന വരികളും ഇമ്പമാർന്ന ശബ്ദവും ഫ്യൂഷൻ സംഗീതവും കൂടി ചേർന്നപ്പോൾ പാട്ട് ഡ്യൂപ്പർ ഹിറ്റ്! വിനീത് ശ്രീനിവാസന്റെ വരികൾ ആലപിച്ചത് വൈക്കം വിജയലക്ഷ്മിയാണ്.

നീലാമ്പലിൻ ചേലോടെയെൻ

കനവാകുമാരാണവൾ

നൂറായിരം മോഹങ്ങളിൻ

മിഴി ചിമ്മുമാരാണവൾ

പ്രണയിനിയെ തേടുന്ന ആർദ്രമായ ഈ റൊമാന്റിക് ഗാനം കേട്ടാൽ ആരുടെ മനസും പ്രണയാർദ്രമാവും. മനു മഞ്ജിത്തിന്റെ വരികൾ പാടി മനോഹരമാക്കിയിരിക്കുന്നത് അരുൺ അലട്ടും കാവ്യ അജിത്തും ആണ്.

പാർവണവിധുവേ പോകുവതെവിടെ

പാർവണവിധുവേ പോകുവതെവിടെ

പ്രയാണങ്ങളിൽ.. പ്രവാഹങ്ങളിൽ..

പ്രയാണങ്ങളിൽ പ്രവാഹങ്ങളിൽ..

പ്രഭാതം മറന്നു തേടുന്നു ആരെ നീ...

റോക്കിന്റെയും ക്ലാസിക്കലിന്റെയും ഫ്യൂഷനിൽ ഒരു മനോഹര ഗാനം. അനു എലിസബത്തിന്റെയാണ് വരികൾ. ഹരീഷ് ശിവരാമകൃഷ്ണനും ഷാൻ റഹ്മാനുമാണ് ആലപിച്ചിരിക്കുന്നത്.

Oru Vadakkan Selfie music review

ചെന്നൈ പട്ടണം എനിക്കും കിട്ടണം

പേരും പെരുമയും പണവും...

തമിഴ് ചൊവയുള്ള ഒരു നാടൻ പാട്ട്. ചെന്നൈ പട്ടണം കാണാൻ ആഗ്രഹിക്കുന്നവന്റെ സ്വപ്നങ്ങളാണ് ഗാനം പറയുന്നത്. വിനീത് ശ്രീനിവാസന്റെ വരികൾ ആലപിച്ചിരിക്കുന്നത് വിനീതും ആര്യ മോഹൻദാസുമാണ്. കിടിലൻ ഹമ്മിങ്ങും വിനീതിന്റെ വെറൈറ്റി ശബ്ദവും പോസിറ്റീവ് എനർജി നൽകുമെന്നതിൽ സംശയമില്ല.

മൊത്തത്തിൽ വടക്കൻ സെൽഫിയെക്കുറിച്ച് ഒറ്റവരിയിൽ ഇങ്ങനെ പറയാം പടം മരണ മാസെങ്കിൽ പാട്ട് കൊല മാസ്!

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.