Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാദന്റേയും സദ്ദാം ഹുസൈന്റേയും റാപ്പ് യുദ്ധം

Rap Battle

ഒസാമ ബിൻ ലാദന്റേയും സദ്ദാം ഹുസൈന്റേയും റാപ്പ് യുദ്ധവുമായി ബാംഗിസ്ഥാനിലെ പ്രെമോ ഗാനമെത്തി. ചിത്രത്തിലെ താരങ്ങളായ റിതേഷ് ദേശ്മുഖ് ഒസാമയായി എത്തുമ്പോൾ സദ്ദാമായി എത്തുന്നത് പുൽകിത് സാമ്രാട്ടാണ്.  ശുദ്ധ് ദേശി റാപ്പ് എന്ന യൂട്യൂബ് ചാനലാണ് പ്രെമോ ഗാനം പുറത്തിറക്കിയിരിക്കുന്നത്. യഷ് താക്കൂറിന്റെ വരികൾ റിതേഷ് ദേശ്മുഖും പുൽകിത് സമ്രാട്ടും ചേർന്ന് ആലപിച്ചിരിക്കുന്നു.

തങ്ങളുടെ വീര പ്രവർത്തികളേയും ജീവിതത്തേയും ഇവരുവരും പുകഴ്ത്തുന്ന തരത്തിലും അന്യോന്യം കളിയാക്കുന്ന തരത്തിലുമാണ് റാപ്പിന്റെ വരികൾ എഴുതിയിരിക്കുന്നത്. രാഹുൽ ഗാന്ധി വി/എസ് അരവിന്ദ് കേജ്‌രിവാൾ, കരൺ ജോഹർ വി/എസ്് അനുരാഗ് കശ്യപ്, ഷാറൂഖ് ഖാൻ വി/എസ്് സൽമാൻ ഖാൻ, ജാവേദ് അക്തർ വി/എസ്് ഹണി സിങ്, നരേന്ദ്രമോഡി വി/എസ്് ബാരക്ക് ഒബാമ തുടങ്ങിയ ഗാനങ്ങൾ ശുദ്ധ് ദേശി റാപ്പ് എന്ന ചാനൽ നേരത്തെ പുറത്തിറക്കിയിട്ടുണ്ട്.

കരൺ അൻഷുമാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റിതേഷ് ദേശ്മുഖ്, പുൽകിത് സാമ്രാട്ട്, ചന്ദൻ റോയ് സെൻയാൾ, ആര്യ ബാബർ, തോമസ് കരേലാക് തുടങ്ങിയവരാണ് അഭിനയിക്കുന്നത്. ഇവരെ കൂടാതെ ജാക്വിലിൻ ഫെർണാണ്ടസ് അതിഥി വേഷത്തിലുമെത്തുന്നുണ്ട്. ലോക സമാധാനത്തിനായി ഒന്നിച്ച് പ്രവർത്തിക്കുന്ന മുസ്ലീം പണ്ഡിതനേയും ഹിന്ദു സന്യാസിയേയും വധിക്കാൻ നടക്കുന്ന തീവ്രവാദികളുടെ കഥ പറയുന്ന കോമഡി ചിത്രമാണ് ബാംഗിസ്ഥാൻ. എക്‌സൽ എന്റർടൈൻമെൻസിന്റെ ബാനറിൽ റിതേഷ് സിന്ധ്‌വാനി, ഫർഹാൻ അക്തർ തുടങ്ങിയവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ജൂലൈ31ന് തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.