Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജസ്റ്റിൻ ബീബറിന് പാകിസ്ഥാനിൽ നിന്നും ഒരു വെല്ലുവിളി

Pakistani Justin Bieber fans

ജസ്റ്റിൻ ബീബറുടെ ബേബി എന്ന് ഒറ്റ ഗാനം കൊണ്ട് സമൂഹ മാധ്യമങ്ങളിൽ മാത്രമല്ല ലോകമെമ്പാടുമുള്ള സംഗീത പ്രേമികൾ ചർച്ച ചെയ്യുന്നത് പാക്കിസ്ഥാനിൽ നിന്നുമുള്ള സാനിയ, മുഖാദാസ് സഹോദരിമാരെക്കുറിച്ചാണ്. ഫെബ്രുവരി അവസാനത്തോട് കൂടിയാണ് ഇവർ പാടുന്നത് ഫേസേബുക്കിൽ പോസ്റ്റ് ചെയ്തത്.

ഇവർ പാടുന്നത് കേൾക്കുന്ന ഒരാൾക്കു പോലും ഇവരുടെ ഇംഗ്ലീഷിനെ ചോദ്യം ചെയ്യാനാവില്ല. എന്നാൽ 15വയസുള്ള സാനിയക്കും 13 വയസുകാരി സഹോദരി മുഖാദാസിന് ഇംഗ്ലീഷ് അറിയുക കൂടിയില്ല. ജസ്റ്റിൻ ബീബറിന്റെ സംഗീതത്തോടുള്ള കടുത്ത ആരാധന മൂലം ബീബറിന്റെ പാട്ടുകൾ പല തവണ കേട്ട് അത് ഉറുദുവിലേക്ക് എഴുതിയാണ് ഇവർ പാട്ടുകളുടെ വാക്കുകൾ പഠിക്കുന്നത്. എന്തായാലും ഈ പാക്കിസ്ഥാനി ഗായികമാർക്ക് സമൂഹ മാധ്യമങ്ങളിൽ നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്.

ഇതിനോടകം തന്നെ ഏതാണ്ട് രണ്ട് മില്യണോളം ആളുകളാണ് ഇവരുടെ പ്രകടനം ആസ്വദിച്ചത്. മക്കളുടെ പ്രകടനത്തിന് പാത്രത്തിൽ താളം കൊട്ടി പിന്തുണ നൽകുന്ന ഇവരുടെ അമ്മയായ താബാദറിന് ജസ്റ്റിൻ ബീബർ മകനേപ്പോലെയാണ് എന്നാണ് പ്രമുഖ ഇംഗ്ലീഷ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.

Desi Version of Justin Bieber’s Baby

Pakistani Girls Present Desi Version of Justin Bieber’s Baby

പ്രാഥമിക വിദ്യാഭ്യാസം മാത്രം ലഭിച്ചിട്ടുളള ലാഹോർ സ്വദേശിനികളായ ഈ സഹോദരിമാർക്ക് ജസ്റ്റിൻ ബീബറുടെ കൂടെ പാടുകയെന്നതിലും കൂടുതലായി ആഗ്രഹിക്കുന്നത് പാകിസ്ഥാനിൽ ബീബറുടെ പെർഫോർമൻസ് കാണുകയെന്നതാണ്.

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer