Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളികൾക്കായി ഒരു പരിപ്പുവട ഗാനം

Parippuvada Song

മസിലും പെരുപ്പിച്ച്, നായകരുടെ ഇടികൊള്ളുന്ന വില്ലൻ വേഷങ്ങൾ മാത്രമല്ല കൊമേഡിയൻ വേഷവും തനിക്കിണങ്ങും എന്ന് ബാബുരാജ് തെളിയിച്ചിട്ടുണ്ട്. പ്രതിനായകൻ, നായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, ഗായകൻ തുടങ്ങിയ വേഷങ്ങളെല്ലാം ഭംഗിയായി നിർവ്വഹിച്ചിട്ടുള്ള ബാബുരാജ് പാടിയ പരിപ്പുവട ഗാനം ശ്രദ്ധേയമാകുന്നു. പരിപ്പുവടയെ സ്‌നേഹിക്കുന്ന മലയാളികൾക്കുള്ള ഒാണസമ്മാനം എന്ന ടാഗ് ലൈനുമായി എത്തിയ ഗാനം പരിപ്പുവടയെക്കുറിച്ച് തന്നെയുള്ളതാണ്.

Parippuvada Song

റോഡില്‍ മരച്ചോട്ടില്‍ കണ്ണാടി കൂട്ടിലിട്ട പരിപ്പുവട... എന്നിങ്ങനെ തുടങ്ങുന്ന ഗാനം ചിത്രീകരിച്ചിരിക്കുന്നതും വ്യത്യസ്തമായാണ്‌. ഗാനത്തിന്റെ തുടക്കം കാണുമ്പോള്‍ മലയാള ഗാനമാണോയെന്ന് സംശയം തോന്നും എന്നാല്‍ പരിപ്പുവടയെ കുറിച്ച് പാടാന്‍ തുടങ്ങുമ്പോൾ ഗാനത്തിന് മലയാളച്ചേരുവ വരുന്നു. ബിഗ് ഷെഫ് നൗഷാദ് അഭിനയിച്ചിരിക്കുന്ന ഗാനത്തിൽ രാഷ്ട്രീയ നേതാക്കളായ കെ പി ധനപാലൻ, വി എസ് സുനിൽകുമാർ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറയിലുള്ള ആളുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്.

Parippuvada Song

കൂടുതല്‍ ശ്രദ്ധേയം ഗാനത്തിന്റെ വരികളാണ്. കടി നാടന്‍ മുളകില്‍ കൊണ്ടാല്‍ ഉടനെ കണ്ണുനിറയ്ക്കും പരിപ്പുവട, മലയാളി വറുത്താല്‍ പരിപ്പുവട ബംഗാളി വറുത്താല്‍ ഡാലുവട എന്നിങ്ങനെ നീളുന്നു പരിപ്പുവട വരികള്‍. വിഷ്ണു മോഹനും ശ്രീജിത്തും ചേർന്നാണ് പരിപ്പുവടയുടെ വരികൾ എഴുതിയിരിക്കുന്നത്. ബിബിൻ അശോക് വരികൾക്ക് ഈണം പകർന്നിരിക്കുന്നു. ഷിഹാബ് കാമിയോ ആണ് സംവിധാനവും ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.