Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‌‌‌‌പത്തേമാരിയിലെ ഗാനങ്ങളെത്തി

"Pathemari" Audio Jukebox

മമ്മൂട്ടി നായകനാകുന്ന സലിം അഹമ്മദ് ചിത്രം പത്തേമാരി ഗാനങ്ങൾ റിലീസ് ചെയ്തു. കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിന് ശേഷം സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. പടിയിറങ്ങുന്നു..., പത്തേമാരി..., ഇത് പാരോ സ്വര്‍ഗമോ... എന്നിങ്ങനെ മൂന്ന് ഗാനങ്ങളാണ്‌ ചിത്രത്തിലുള്ളത്. ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ബിജിബാലാണ്‌. ഹരിഹരന്‍, ഷഹ്‌ബാസ് അമന്‍, ജോത്സ്‌ന എന്നിവരാണ്‌ ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റേതാണ് വരികൾ.

ചിത്രം സെപ്തംബര്‍ 18ന് തിയറ്ററുകളിലെത്തും. ചിത്രത്തില്‍ പള്ളിക്കല്‍ നാരായണന്‍ എന്ന പ്രവാസിയെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. നാരായണന്റെ 1980 മുതല്‍ 2015 വരെയുള്ള കാലഘട്ടങ്ങളിലൂടെയാണ് പത്തേമാരി കടന്നു പോകുന്നത്. ജ്യൂവല്‍ മേരിയാണ് നായിക. നടന്‍ സിദ്ധിഖിന്റെ മകന്‍ ഷഹീന്‍ സിദ്ധിഖിന്റെ അരങ്ങേറ്റ ചിത്രം കൂടിയാണ് പത്തേമാരി. മമ്മൂട്ടിയുടെ മകനായിട്ടാണ് ഷഹീന്‍ പ്രത്യക്ഷപ്പെടുന്നത്. സിദ്ധിഖും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബാലചന്ദ്ര മേനോന്‍, ശ്രീനിവാസന്‍, സലിം കുമാര്‍, ജോയ് മാത്യു, യവനിക ഗോപാലകൃഷ്ണന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. മധു അമ്പാട്ടാണ് ക്യാമറ. സംഗീതം ബിജി ബാല്‍. ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ശബ്ദമിശ്രണം. അലന്‍സ് മീഡിയയുടെ ബാനറില്‍ ടികെ ആഷിഖും ടിപി സുധീഷും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ആദാമിന്റെ മകന്‍ എന്ന ആദ്യ ചിത്രത്തിലൂടെ ദേശീയ അവാര്‍ഡുകളടക്കം ഒട്ടേറെ പ്രധാന പുരസ്കാരങ്ങള്‍ നേടിയ സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് പത്തേമാരി. മധു അമ്പാട്ട് തന്നെയാണ് പത്തേമാരിയുടെയും ഛായാഗ്രാഹകന്‍. താരങ്ങളോടൊപ്പം പ്രവാസ ലോകത്തെ കലാകാരന്മാരും ഇതിൽ വേഷമിടുന്നുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.