Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്തര ഉണ്ണി ഗായികയായി

Pathirapontheril song

മലയാളത്തിന്റെ പ്രിയ നടി ഊർമ്മിള ഉണ്ണിയുടെ മകൾ ഉത്തര ഉണ്ണി പാടി അഭിനയിച്ച ഗാനം പാതിര പൊൻതേരിൽ പുറത്തിറങ്ങി. പാതിരപൊന്ന് എന്ന ആൽബത്തിലേതാണ് പാതിര പൊൻതേരിൽ എന്ന് തുടങ്ങുന്ന ഗാനം. ഊർമ്മിള ഉണ്ണിയുടെ വരികൾക്ക് രാംദാസ് സുരേന്ദ്രനാണ് ഈണം പകർന്നിരിക്കുന്നത്. ഉത്തര ഉണ്ണിയും രാജേഷ് പിള്ളയുമാണ് ആൽബത്തിലെ അഭിനേതാക്കൾ.

അറബിയിലും മലയാളത്തിലും വരികളുള്ള ഗാനത്തിന്റെ അറബി വരികൾ എഴുതിയിരിക്കുന്നത് ജയനാണ്.ദുബായിലും കേരളത്തിലുമായി ചിത്രീകരിച്ചിരിക്കുന്ന ആൽബം നിർമ്മിച്ചിരിക്കുന്നത് ഉത്തരയുടെ പിതാവ് എ ആർ ഉണ്ണിയാണ്. ഉത്തര ഉണ്ണി ഗായികയായി

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.