Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫാന്റത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി

Afghan Jalebi

ട്രെയ്‌ലറുകൊണ്ട് തന്നെ ശ്രദ്ധ നേടിയ ചിത്രം ഫാന്റത്തിന്റെ ആദ്യ ഗാനം അഫ്ഗാൻ ജലേബി പുറത്തിറങ്ങി. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള ഗാനത്തിൽ പാക്ക് ഗായകൻ സയ്ദ് അസ്രർ ഷായും പ്രത്യക്ഷപ്പെടുന്നുണ്ട്. പ്രീതത്തിന്റെ സംഗീതത്തിൽ സെയ്ദ് അസ്രർ ഷായാണ് ഗാനം ആലപിച്ചിരിക്കുന്നത്. അമിതാഭ് ബട്ടാചാര്യ ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നു.

കാബൂൾ എക്‌സ്പ്രസ്, ന്യൂയോർക്ക്, ഏക് ദാ ടൈഗർ, ബജ്‌രംഗി ബായിജാൻ എന്ന ചിത്രങ്ങൾക്ക് ശേഷം കബീർ ഖാൻ സംവിധാനം ചെയ്യുന്ന ഫാന്റം 2008 നവംബർ 26 ന് മുംബൈയിൽ നടന്ന തീവ്രവാദി ആക്രമണത്തെ ആധാരമാക്കിയാണ് നിർമ്മിച്ചിരിക്കുന്നത്. തീവ്രവാദി ആക്രമണത്തെത്തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രശസ്ത ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റും, ഡോൺഗിരി ടു ദുബൈ; സിക്‌സ് ഡേക്കേറ്റ്‌സ് ഓഫ് ദ മുംബൈ മാഫിയ, മാഫിയ ക്യൂൻസ് ഓഫ് മുംബൈ, ബ്ലാക്ക് ഫ്രൈഡേ, മൈ നെയിം ഈസ് അബു സലീം തുടങ്ങിയ കൃതികളുടെ കർത്താവുമായ ഹുസൈൻ സെയ്ദിയുടെ പുറത്തിറങ്ങാനിരിക്കുന്ന ദ മുംബൈ അവഞ്ചേഴ്‌സ് എന്ന കൃതിയെ ആധാരമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Afghan Jalebi...

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. മൂന്ന് ദിവസം കൊണ്ട് ഏകദേശം 24 ലക്ഷത്തിൽ അധികം ആളുകളാണ് ടെയ്‌ലർ യൂട്യൂബിലൂടെ മാത്രം കണ്ടത്. കബീർഖാനും, ഹീന പർവീസ്് ഷെയ്ക്കും ഹുസൈൻ സെയ്ദും ചേർന്ന് കഥയും തിരക്കഥയും രചിച്ചിരിക്കുന്ന ചിത്രത്തിൽ സെയ്ഫ് അലി ഖാനും, കത്രീന കെയ്ഫ്, സഭ്യസച്ചി ചക്രബർത്തി, മുഹമ്മദ് സീഷാൻ അയുബ് തുടങ്ങിയവരാണ് അഭിനയിക്കുന്നത്. നദിയാദ്‌വാല ഗ്രാന്റ്‌സൺ എന്റർടൈൻമെന്റിന്റെ ബാനറിൽ സാജിത് നദിയാദ്‌വാല നിർമ്മിക്കുന്ന ചിത്രം ആഗസ്റ്റ് 28 ന് തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.