Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിടിലൻ ആക്ഷൻ രംഗങ്ങളുമായി ഫാന്റത്തിലെ നച്ച്ദ

phantom_Nachda

സെയ്ഫ് അലിഖാനും, കത്രീന കെയ്ഫും ചാരന്മാരായി എത്തുന്ന ചിത്രം ഫാന്റത്തിലെ നച്ച്ദ എന്ന ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഉൾപ്പെടുത്തിയതാണ് നച്ച്ദ എന്ന ഗാനം. ഷാഹിദ് മല്യ പാടിയിരിക്കുന്ന ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് പ്രീതമാണ്. കൗസർ മുനീർ ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നു. നേരത്തെ ചിത്രത്തിലെ സാവരേ എന്ന ഗാനവും അഫ്ഗാൻ ജിലേബി എന്ന ഗാനവും പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണമാണ് ഇരുഗാനങ്ങൾക്കും ലഭിക്കുന്നത്.

കാബൂൾ എക്‌സ്പ്രസ്, ന്യൂയോർക്ക്, ഏക് ദാ ടൈഗർ, ബജ്‌രംഗി ബായിജാൻ എന്ന ചിത്രങ്ങൾക്ക് ശേഷം കബീർ ഖാൻ സംവിധാനം ചെയ്യുന്ന ഫാന്റം 2008 നവംബർ 26 ന് മുംബൈയിൽ നടന്ന തീവ്രവാദി ആക്രമണത്തെ ആധാരമാക്കിയാണ് നിർമ്മിച്ചിരിക്കുന്നത്. തീവ്രവാദി ആക്രമണത്തെത്തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രശസ്ത ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റും, ഡോൺഗിരി ടു ദുബൈ; സിക്‌സ് ഡേക്കേറ്റ്‌സ് ഓഫ് ദ മുംബൈ മാഫിയ, മാഫിയ ക്യൂൻസ് ഓഫ് മുംബൈ, ബ്ലാക്ക്‌ ്രൈഫഡേ, മൈ നെയിം ഈസ് അബു സലീം തുടങ്ങിയ കൃതികളുടെ കർത്താവുമായ ഹുസൈൻ സെയ്ദിയുടെ പുറത്തിറങ്ങാനിരിക്കുന്ന ദ മുംബൈ അവഞ്ചേഴ്‌സ് എന്ന കൃതിയെ ആധാരമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Nachda Song - Phantom

കബീർഖാനും, ഹീന പർവീസ്് ഷെയ്ക്കും ഹുസൈൻ സെയ്ദും ചേർന്ന് കഥയും തിരക്കഥയും രചിച്ചിരിക്കുന്ന ചിത്രത്തിൽ സെയ്ഫ് അലി ഖാനും, കത്രീന കെയ്ഫ്, സബ്യസച്ചി ചക്രബർത്തി, മുഹമ്മദ് സീഷാൻ അയുബ് തുടങ്ങിയവരാണ് അഭിനയിക്കുന്നത്. നദിയാദ്‌വാല ഗ്രാന്റ്‌സൺ എന്റർടൈൻമെന്റിന്റെ ബാനറിൽ സാജിത് നദിയാദ്‌വാല നിർമ്മിക്കുന്ന ചിത്രം ആഗസ്റ്റ് 28 ന് തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.