Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രിയങ്ക ചോപ്രയുടെ ഇഷ്ടഗാനം

Phir Bhi Yeh Zindagi song

ദിൽ ദഡ്ക് നേ ദോയിലെ പ്രിയങ്ക ചോപ്രയുടെ ഇഷ്ടഗാനം ഫിർ ഭീ യേ സിന്ദഗി പുറത്തിറങ്ങി. ട്വിറ്റിലൂടെയാണ് പ്രിയങ്ക ചോപ്ര ചിത്രത്തിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനമാണ് ഫിർ ഭീ യേ സിന്ദഗി എന്ന് പറഞ്ഞിരിക്കുന്നത്. ജാവേദ് അക്തറിന്റെ വരികൾക്ക് ശങ്കർ എഹ്സാൻ ലോയ് ഈണം പകർന്നിരിക്കുന്നു. ഫർഹാൻ അക്തർ, വിശാൽ ദഡ്ലാനി, ദിവ്യ കുമാർ, സപ്ന പതക് തുടങ്ങിയവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

നേരത്തെ ചിത്രത്തിലെ ദിൽ ദഡ്ക്നേ ദോ എന്ന ടൈറ്റിൽ ഗാനവും, ഗല്ലാൻ ഗൂഡിയാൻ, പെഹലി ബാർ, ഗേൾ ലൈക്ക് ടു സ്വിങ് എന്നീ ഗാനങ്ങളും പുറത്തിറങ്ങിയിരുന്നു. പ്രിയങ്ക ചോപ്രയും ഫർഹാൻ അക്തറും പാടിയ ടൈറ്റിൽ ഗാനം 23 ലക്ഷം ആളുകളും, ഗല്ലാൻ ഗൂഡിയാൻ 26 ലക്ഷം ആളുകളും പെഹലി ബാർ എന്ന ഗാനം ഇതുവരെ 13 ലക്ഷം ആളുകളും ഗേൾസ് ലൈക്ക് ടു സ്വിങ് 7 ലക്ഷം ആളുകുമാണ് യൂട്യൂബിലൂടെ മാത്രം കണ്ടത്.

ഫിർ ഭീ യേ സിന്ദഗി...

ലക്ക് ബൈ ചാൻസ്, സിന്ദഗി നാ മിലേഗി ദുബാര, ബോംബേ ടാക്കീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം സോയ അക്തർ ഒരുക്കുന്ന ചിത്രമാണ് ദിൽ ദഡക്നേ ദോ. അനുഷ്ക ശർമ്മ, രൺവീർ സിങ്, പ്രിയങ്ക ചോപ്ര, അനിൽ കപൂർ, ഷിഫാലി ഷാ, ഫർഹാൻ അക്തർ, രാഹുൽ ബോസ്, സെറീന വഹാബ്, വിക്രാന്ത്, പർമീത് സീതി തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. സോയ അക്തറും റീമ കാഗ്ട്ടിയും ഫർഹാൻ അക്തറും, ജാവേദ് അക്തറും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും ഡയലോഗും എഴുതിയിരിക്കുന്നത്. ജഗ്ലി പിക്ചേഴ്സ്, എക്സെൽ എന്റർടൈൻമെന്റ്സ് എന്നിവയുടെ ബാനറിൽ റിതേഷ് സിദ്വാനിയും ഫർഹാൻ അക്തറും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഇന്ന് തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.