Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൂച്ചാക്കൽ ഷാഹുലിന്റെ പാട്ടെഴുത്തിന് അര നൂറ്റാണ്ട്

poochakkal-shahul സംഗീത സംവിധായകൻ ബാബുരാജിന്റെ കുടുംബത്തോടൊപ്പം പൂച്ചാക്കൽ ഷാഹുൽ(ഫയൽ ചിത്രം)

പാട്ടെഴുത്തിൽ അരനൂറ്റാണ്ടു തികച്ച പൂച്ചാക്കൽ ഷാഹുലിന് ജന്മനാടിന്റെ ആദരം. ആയിരത്തിലേറെ ഗാനങ്ങളെഴുതി മലയാളത്തിന്റെ ഹൃദയത്തിലിടംനേടിയ കവിക്ക് ആദരമർപ്പിക്കുന്ന ചടങ്ങിൽ എം.എസ്. ബാബുരാജിന്റെ മകൻ ജബ്ബാർ ബാബുരാജിന്റെ പാട്ടുൾ‌പ്പെടെ അവിസ്മരണീയമായ ഒട്ടേറെ മുഹൂർത്തങ്ങളുണ്ടാകും. 43 വർഷം മുൻപ് ഷാഹുൽ എഴുതി ബാബുരാജ് ഈണമിട്ടുപാടിയ, അഴിമുഖം എന്ന ചിത്രത്തിലെ ‘അഴിമുഖം കാണും പെരുമീനോ...’ എന്ന ഗാനമാണ് ജബ്ബാർ പാടുന്നത്.

ചേർത്തല എൻഎസ്എസ് യൂണിയൻ ഹാളിൽ സെപ്റ്റംബർ പത്തിനു രണ്ടു മണിക്കാണ് പരിപാടി. ഇൻസ‌ാ പ്രസിഡന്റ് റിട്ട. ജസ്റ്റിസ് കെ. സുകുമാരൻ ഉദ്ഘാടനം ചെയ്യും. പൂച്ചാക്കൽ ഷാഹുലിന്റെ  ജീവചരിത്രം ‘പൗർണമി ഒഴുകുന്ന താഴ്‍വരയിൽ’ അന്നു പ്രകാശനം ചെയ്യും. ജനയുഗം റസിഡന്റ് എഡിറ്റർ ഷിബു ടി. ജോസഫ് എഴുതിയ പുസ്തകം മന്ത്രി പി. തിലോത്തമനിൽനിന്നു സംഗീത സംവിധായകൻ എം.കെ. അർജ്ജുനനും ‘റോ’ മുൻ മേധാവി പി.കെ. ഹോർമിസ് തരകനും ചേർന്നു സ്വീകരിക്കും.

ഗാനരചയിതാക്കളായ വയലാർ ശരത്ചന്ദ്ര വർമയും രാജീവ് ആലുങ്കലും പങ്കെടുക്കും. നാടക പ്രവർത്തകരായ സുന്ദരൻ കല്ലായി, ആർട്ടിസ്റ്റ് സുജാതൻ, കൊച്ചിൻ വർഗീസ് തുടങ്ങിയവർ ഓർമകൾ പങ്കുവെയ്ക്കും. ആലപ്പി ഋഷികേശിന്റെ നേത‍ൃത്വത്തിൽ തിരഞ്ഞെടുത്ത നാടക ഗാനങ്ങളുടെ അവതരണം, സുനീഷ് വാരനാടിന്റെ കാരിക്കേച്ചർ ഷോ എന്നിവയുമുണ്ടാകും.

Your Rating: