Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എല്‍കെജി വിദ്യാര്‍ഥിയുടെ പൂമരം പാട്ട് വൈറൽ

poomaram-song-little-kid

പൂമരം സിനിമയിലെ പാട്ടുപാടി എല്‍.കെ.ജി വിദ്യാര്‍ഥി സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. തളിപ്പറമ്പ് സ്വദേശി സിഫ്രാന്‍ പാടിയ ഗാനമാണ് മൂന്നുദിവസത്തിനുള്ളില്‍ ലക്ഷക്കണക്കിന് പേരിലേക്ക് എത്തിയത്. സിഫ്രാനെ അഭിനന്ദിക്കാന്‍ പൂമരം സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ അടുത്തദിവസം സിഫ്രാന്‍റെ സ്കൂളിലെത്തുന്നുണ്ട്. 

മാപ്പിളപ്പാട്ട് ഗായകരായ നിസാമിനും ഭാര്യ മെഹറുന്നീസക്കുമൊപ്പം ഗാനമേള വേദികളിലും റെക്കോര്‍ഡിങ് സ്റ്റുഡിയോകളിലും കുഞ്ഞുസിഫ്രാനെപ്പോഴും ഉണ്ടാകും. ഉപ്പ നിസാമിന്‍റെ കൈപിടിച്ചെത്തിയാണ് പള്ളിക്കുന്നിലെ സൗപര്‍ണിക റെക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ സിഫ്രാന്‍ ഗായകനായത്. ഉപ്പയുടേയും ഉമ്മയുടേയും കൂടെ റെക്കോര്‍ഡിങ് സ്റ്റുഡിയോയിലെ പാട്ട് ഏറ്റുപാടിയാണ് തുടക്കം. പാടണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ കലാഭവന്‍ മണിയുടെ മിന്നാമിനുങ്ങില്‍ തുടങ്ങി.

ഉപ്പ ഗാനമേളവേദികളില്‍ തകര്‍ത്ത് പാടിയ പൂമരം സിനിമയിലെ ഗാനം പാടണമെന്ന ആഗ്രഹവും യാഥാര്‍ഥ്യമായി.മൂന്നുദിവസത്തിനുള്ള സിഫ്രാന്‍റെ ഗാനം ആസ്വദിച്ചത് പത്തുലക്ഷത്തിലേറെ പേര്‍. സിഫ്രാന്‍റ് ഗാനത്തിന് തയാറാക്കിയ വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നതും കുടുംബം തന്നെ. ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ച പൂമരംസിനിമയുടെ അണിയറപ്രവര്‍ത്തകര്‍ സംവിധായകന്‍ എബ്രഡ് ഷൈനിന്‍റെ നേതൃത്വത്തില്‍ അടുത്തദിവസം ശ്രീപുരം സ്കൂളില്‍ എല്‍കെജി വിദ്യാര്‍ഥിയായ സിഫ്രാനെ കാണാനെത്തും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.