Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓർമകളിലെ ഓണപ്പാട്ടുകളുമായി പൂത്താലം

p-jayachandran-yesudas-m-g-sreekumar-radhika-thilak

ഓണമെന്നാൽ തീരാത്ത ഓര്‍മകളുടെയും പറഞ്ഞാലും പറഞ്ഞാലും മതിവരാത്ത കഥകളുടെയും ദിനമാണ്. ഓരോ ഓണപ്പാട്ടും നമ്മെ കൊണ്ടുപോകുന്നതും ആ കഥകളുടെയും ഓർമകളുടെയും കാലത്തേക്കാണ്. അത്തരം ഗാനങ്ങൾ എത്ര കാലം പിന്നിട്ടാലും നമുക്കൊപ്പമുണ്ടാകും. ഓണക്കാലമെത്തുമ്പോൾ ആ ഗാനങ്ങൾക്കു മധുരമേറും, പൂത്താലം എന്ന ഈ ആൽബത്തിലെ പാട്ടുകളെപ്പോലെ.

യേശുദാസ്,  പി. ജയചന്ദ്രൻ, എം.ജി. ശ്രീകുമാർ, ജി. വേണുഗോപാൽ, രാധികാ തിലക്, സുജാത, മധു ബാലകൃഷ്ണൻ എന്നിവരുടെ സ്വരങ്ങളിലുള്ള ഓണപ്പാട്ടുകളുളള പൂത്താലം മലയാളത്തിലിറങ്ങിയ എക്കാലത്തെയും ഹിറ്റ് ആൽബങ്ങളിലൊന്നാണ്. പുതിയ ദൃശ്യങ്ങൾ ചേർത്ത് ആ പാട്ടുകളുടെ വിഡിയോ ഇത്തവണ എത്തിയപ്പോഴും അതു കേൾക്കുവാൻ ഏറെ സുഖം. 

ദാസേട്ടനും പി. ജയചന്ദ്രനും ഒന്നിച്ചു പാടിയ പാട്ടും ഈ ആൽബത്തിലാണുള്ളത്. മലയാളത്തിന്റെ ഗന്ധര്‍വ ഗായകനും ഭാവഗായകനും ഒന്നിക്കുന്നുവെന്ന കൗതുകത്തിനപ്പുറം ആ സ്വരങ്ങൾ ഒന്നുചേരുന്ന അപൂർവ ഭംഗി നമുക്കീ പാട്ടിൽ അനുഭവിക്കാം. ഒഎൻവി കുറുപ്പിന്റെ വരികൾക്കു സണ്ണി സ്റ്റീഫനാണ് ഈണം പകർന്നത്. അന്തരിച്ച ഗായിക രാധികാ തിലകിന്റെ സ്വരഭംഗി വീണ്ടും നമ്മുടെ കാതോരമെത്തുകയും ചെയ്യുന്നു പൂത്താലത്തിലൂടെ.

Your Rating: