Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രഭാലിനിയുടെ ആൽബം ക്യൂൻ കോബ്ര

Queen Cobra

ശ്രീലങ്കർ തമിഴ് സംഗീതജ്ഞ പ്രഭാലിനിയുടെ ആൽബം ക്യൂൻ കോബ്ര പുറത്തിറങ്ങി. ഇന്ത്യയിൽ നിന്നിറങ്ങുന്ന ആദ്യത്തെ ഇന്റർനാഷണൽ മ്യൂസിക്ക് ആൽബം എന്ന പേരിലാണ് ആൽബം പുറത്തിറങ്ങിയിരിക്കുന്നത്. ഏഴ് ഗാനങ്ങളാണ് ആൽബത്തിലുള്ളത്. പ്രഭാലിനി, എംപി പരമേശ്, എഡ്ഡി ബ്ലണ്ട്, മീര തുടങ്ങിയവർ ചേർന്ന് വരികളെഴുതിയിരിക്കുന്ന ആൽബത്തിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത് പ്രഭാലിനിയാണ്. പ്രഭാലിനി, എഡ്ഡി ബ്ലണ്ട്, ഷോസോ യുഎസ്എ, ക്രിഷ്, ആന്റണി ദാസ്, എം പി പരമേശ് തുടങ്ങിയവർ ചേർന്നാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

Queen Cobra

1995 ൽ പുറത്തിറങ്ങിയ സംഗീത സാമ്രാജ്യം എന്ന ആൽബത്തിലൂടെ ആദ്യത്തെ ശ്രീലങ്കൻ തമിഴ് വനിത സംഗീതസംവിധായകായി മാറിയ പ്രഭാലിനിക്ക് റിഥം എന്ന പേരിലൊരു ബാൻഡുമുണ്ട് ഏകദേശം 200 അധികം വേദികളിൽ പ്രഭാലിനി സംഗീതപരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.

Prabalini
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.