Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണയം പെയ്ത പൊന്നോണക്കാലത്തിന്റെ ഓർമകളിൽ...

pranayappokkalam-album-song

അങ്ങനെ ഇക്കൊല്ലത്തെ ഓണവും കടന്നുപോകുന്നു. പൂവിളിയും ഊഞ്ഞാൽ താളങ്ങളുമായി എത്തുന്ന അടുത്ത ഓണത്തെ കാത്തിരിക്കാമിനി. ഓരോ ഓണവും ഈണക്കൂട്ടുകളിലേക്കു ഒരുപാടെണ്ണം സമ്മാനിച്ചാണു കടന്നുപോകുന്നത്. ഇത്തവണയും അങ്ങനെ തന്നെ. അതിൽ ചിലത് നമ്മിൽ, ഗൃഹാതുരത്വമുണർത്തി മാഞ്ഞു പോകാതെ മനസിലങ്ങു നിൽക്കും. അങ്ങനെയുള്ളൊരു ഗാനമാണിതും. ആമ്പൽപൂവിൻ ചന്തമുള്ളൊരു ഓണപ്പാട്ട്.

പഴയൊരോണപ്പാട്ടിന്റെ ചേലുള്ള ഗാനമാണിത്. ആ വഴിയിൽ എന്ന ഈ ഗാനത്തിന്റെ ഈണത്തിനും വരികൾക്കും ഇന്നലെകളുടെ സ്പർശമുണ്ട്. ജോഗ് രാഗത്തിൽ ഈ പാട്ടൊരുക്കിയത് രഘുപതി പൈ ആണ്. പാടിയതും ഇദ്ദേഹം തന്നെ. പ്രണയസ്പർശമുള്ള ഓണക്കാലത്തേയും അതിന്റെ നല്ലോര്‍മകളേയും കുറിച്ചുള്ള വരികൾ കുറിച്ചത് ബി.റ്റി അനിൽ കുമാറാണ്. 

ആമ്പൽക്കുളമുള്ള അമ്പലവും പച്ചപ്പിൻ പാടങ്ങളും കസവു ചുറ്റിയെത്തുന്ന പ്രണയിനിയുടെ ചിരിയും അവളുടെ പാദസരക്കിലുക്കത്തിന്റെ താളം ശ്രവിച്ച് നടന്നു നീങ്ങിയ നാളുകളും ഓർത്ത് ഓണത്തെ മാറോടണയ്ക്കുന്നൊരാളിലൂടെയാണു പാട്ടു പോകുന്നത്.  അതുകൊണ്ടു തന്നെ പാട്ടിനു ദൃശ്യഭംഗിയും ഏറെ. പ്രണയപ്പൂക്കാലം എന്ന ആൽബത്തിലെ ഗാനമാണിത്.

Your Rating: