Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗർഭിണിയായ ബിയോൺസെയുടെ ചിത്രം; ലക്ഷങ്ങൾ കടന്ന് ആരാധകരുടെ ഇഷ്ടം!

beyonce-photos

പാട്ടു കൊണ്ടും അതിലെ പ്രകടനം കൊണ്ടും കാലങ്ങളായി ലോകത്തെ അതിശയിപ്പിക്കുന്ന പെൺ സാന്നിധ്യമാണ് ബിയോൺസെ. അമ്മയാകാൻ ഒരുങ്ങുകയാണ് അവർ. അതും ഇരട്ടക്കുട്ടികളുടെ അമ്മ. ആ നിമിഷത്തെ ഒരുപാട് കൗതുകത്തോടെയാണ് ഈ ഗായിക നോക്കിക്കാണുന്നത്. മക്കളെ വയറ്റിൽ പേറിനടക്കുന്ന ആ കാലത്തെ അവിസ്മരണീയമാക്കുകയാണവർ. ഈ ഫോട്ടോഷൂട്ട് ഇത്രയധികം ലോകശ്രദ്ധ നേടുന്നതും ആ കൗതുകത്തിൽ നിന്നുതിർന്ന ക്രിയാത്മകതയുടെ ഭംഗികൊണ്ടാണ്. ഗർഭകാലത്തെ പെൺഭംഗിയറിയിക്കുന്നൊരു ഫോട്ടോഷൂട്ട്. സ്നേഹവും സ്ന്തോഷവും മനസിൽ നിറയ്ക്കുന്ന ബിയോൺസെ ചിത്രത്തിന് റെക്കോഡുകൾ ഭേദിച്ച ലൈക്കും ഷെയറുകളുമാണ് ഈ ചിത്രങ്ങൾക്ക് ലഭിക്കുന്നത്. ബിയോൺസെ ഇക്കാലമത്രയും പാടിത്തന്ന പാട്ടുകളിലേക്കെന്ന പോലെ ലോകം നോക്കുകയാണ് ബെയോൺസെ നടത്തിയൊരു ഫോട്ടോഷൂട്ടും.

beyonce-photos1

ഇൻസ്റ്റഗ്രാമിൽ ഒരു ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് ബിയോൺസെ താനും ഭർത്താവ്  ജെയ്-സീയും ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളാകാൻ പോകുന്നുവെന്ന് ലോകത്തെ അറിയിച്ചത്. 30 മിനുട്ടുകൾക്കുള്ളിൽ 14 ലക്ഷത്തോളം ലൈക്കുകളാണ് ഈ ഫോട്ടുകൾ നേടിയെടുത്ത്. എട്ടു മണിക്കൂർ കൊണ്ട് അത് എഴുപത് ലക്ഷത്തോളമായി. ഇതിനുപിന്നാലെയാണ് അണ്ടർവാട്ടര്‍ ഫോട്ടോഷൂട്ടിന്റെ വിഡിയോയും ജിഫ് ഫയൽ ഉൾപ്പെടെയുള്ള ചിത്രങ്ങളും പുറത്തുവിട്ടത്.  ബിയോൺസെയ്ക്കൊപ്പം മകൾ ബ്ലൂ ഐവിയും ചേർന്നു., അമ്മയുടെ വയറിൽ ചുംബിക്കുന്ന, അവർക്ക് പൂ കൈമാറുന്ന കുഞ്ഞുമകളുടെ ചിത്രവും ലോകത്തിന്റെ വാത്സല്യം നേടി.

beyonce-under-water-photo-shoot

ഷോൺ കോറി കാർട്ടർ അഥവാ ജെയ്-സീ എന്നറിയപ്പെടുന്ന റാപ്പറും ബിയോൺസെയും 2008 ഏപ്രിലിലാണ് വിവാഹിതരായത്. 2012ലാണ് മകൾ ജീവിതത്തിലേക്കു കടന്നുവരുന്നത്. പോയവർഷം ഇരുവരും വിവാഹമോചിതരാകുന്നുവെന്ന ഊഹാപോഹങ്ങൾ വന്നിരുന്നു. ആ പറച്ചിലുകളെയെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ടാണ് ഈ നല്ല വാർത്തയും പിന്നീടിപ്പോൾ ഈ മനോഹര ചിത്രങ്ങളും പുറത്തുവന്നത്. 

ലോകത്ത് ഏറ്റവുമധികം സോളോ ആൽബങ്ങൾ വിറ്റഴിക്കുന്ന ഗായികയാണ് ബിയോൺസെ. ഇതുവരെ പുറത്തിറങ്ങിയവയിൽ ചിലത് ഒഴികെ ബാക്കിയെല്ലാം 100 മില്യണിലധികം പ്രാവശ്യമാണ് വിറ്റഴിഞ്ഞത്. 20 ഗ്രാമി പുരസ്കാരങ്ങളും ഇവർ നേടിയിട്ടുണ്ട്. ഏറ്റവുമധികം പ്രാവശ്യം ഗ്രാമി പുരസ്കാരത്തിന് നാമനിർദ്ദേശം ലഭിച്ച വനിതയും ബിയോൺസെ തന്നെ. ടൈം മാഗസിൻ പുറത്തുവിട്ട ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച 100 പേരുടെ പട്ടികയിൽ ബിയോൺസെയും ഇടംനേടിയിട്ടുണ്ട്. ജെയ്-സീയുടെ ആൽബങ്ങൾ 21 ഗ്രാമി പുരസ്കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.