Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൂവാലന്മാർക്കായ് ‘ പ്രേമ’ ഗാനം

Pathivaayi Njan song

പതിവായി ഞാനവളെ കാണാൻ പോകാറുണ്ടേ... ജോർജിന് മേരിയോടുള്ള പ്രണയം പറഞ്ഞുകൊണ്ട് അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രം പ്രേമത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. രാജേഷ് മുരുകേശനും ശബരീഷ് വർമ്മയും ചേർന്ന് പാടിയിരിക്കുന്ന ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് രാജേഷ് മുരുകേശനാണ്. ശബരീഷ് വർമ്മ ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നു.

നേരത്തെ ചിത്രത്തിലെ ആലുവ പുഴയുടെ തീരത്ത് എന്ന ഗാനം പുറത്തിറങ്ങിയിരുന്നു. വിനീത് ശ്രീനിവാസൻ പാടിയ ഗാനം പുറത്തിറങ്ങി കുറച്ച് ദിവസങ്ങൾക്കകം തന്നെ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിരുന്നു. ഇതുവരെ 4.6 ലക്ഷം ആളുകളാണ് യുട്യൂബിലൂടെ കണ്ടിരിക്കുന്നത്. തമിഴകത്തെ സൂപ്പർഹിറ്റ് സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദ്രർ ചിത്രത്തിന് വേണ്ടി റോക്കാൻകുത്ത് എന്ന ഗാനവും നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി കലിപ്പ് എന്ന ഗാനവും ഈ ചിത്രത്തിൽ ആലപിച്ചിട്ടുണ്ട്. ഗാനങ്ങളുടെ ഓഡിയോ പുറത്തിറങ്ങിയെങ്കിലും വിഡിയോ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.

പതിവായി ഞാനവളെ കാണാൻ പോകാറുണ്ടേ...

നേരം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രേമം. ലോകസിനിമാ ചരിത്രത്തിലെ പുതുമയൊന്നുമില്ലാത്ത രണ്ടാമത്തെ മലയാള ചിത്രം എന്ന ടാഗ് ലൈനുകൊണ്ട് തന്നെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രത്തിന്റെ പോസ്റ്ററുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നേരത്തിന്റെ സംവിധായകൻ അൽഫോൺസ് പുത്രൻ തന്നെ കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രത്തിൽ നിവിൻ പോളിയെ കൂടാതെ അനുപമ പരമേശ്വരൻ, വിനയ് ഫോർട്ട്, ജൂഡ് ആന്റണി ജോസഫ്, മണിയൻ പിള്ള രാജു, കൃഷ്ണശങ്കർ, ശബരീഷ് വർമ്മ, വിൽസൺ ജോസഫ്, ദീപക്ക് നാഥൻ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.