Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാണാം പ്രിറ്റി ഗേൾസിനെ

Pretty Girls ബ്രിട്ട്നി സ്പിയേഴ്സും, ഇഗ്ഗി അസേലിയയും

ബ്രിട്ട്നി സ്പിയേഴ്സും ഓസ്ട്രേലിയൻ റാപ്പർ ഇഗ്ഗി അസേലിയയും ഒന്നിച്ച ഗാനം പ്രിറ്റി ഗേൾസിന്റെ വിഡിയോ പുറത്തിറങ്ങി. നേരത്തെ പുറത്തിറങ്ങിയ ഗാനത്തിന്റെ ഓഡിയോ ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ചിരുന്നു. ഇഗ്ഗി അസേലിയ, ജോർജ് അസ്താഷിയോ, ജാസൺ പെബ് വർത്ത്, ജോൻ ഷേവ്, പെറി എഡ് വെർഡ്, പിൻനോക്ക്, ജെസി നെൽസൺ തുടങ്ങിയവർ ചേർന്നെഴുതാണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. ദ ഇൻവിസിബിൾ മാനാണ് സിംഗിൾ നിർമ്മിച്ചിരിക്കുന്നത്. ബ്രിട്ട്നിയും ഇഗ്ഗി അസേലിയയുമാണ് വിഡിയോയിലെ അഭിനേതാക്കൾ. നേരത്തെ ജന്നിഫർ ലോപ്പസ്, അരിയാന ഗ്രാന്റേ, റീത്താ ഓറ, ചാർളി എക്സ് സി എക്സ് തുടങ്ങിയ ഗായകരുമായി സഹകരിച്ചിട്ടുള്ള ഇഗ്ഗി ആദ്യമായാണ് ബ്രിട്ട്നിയുമായി സഹകരിക്കുന്നത്.

1992 ൽ അമേരിക്കൻ നാഷണൽ ടെലിവിഷനിലെ സ്റ്റാർ സേർച്ച് പരിപാടിയായിൽ മത്സരാത്ഥിയായി എത്തി ശ്രദ്ധനേടിയ താരമാണ് ബ്രിട്ട്നി സ്പിയേഴ്സ്. പിന്നീട് 1999 ൽ പുറത്തിറക്കിയ ബേബി വൺ മോർ ടൈം എന്ന ആദ്യ ആൽബം തന്നെ ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ചു. തുടർന്ന് ഊപ്സ് ഐ ഡിഡ് ഇറ്റ് എഗൈൻ (2000), ബ്രിട്ട്നി (2001), ഇൻ ദ സോൺ (2003), ബ്ലാക്കൗട്ട് (2007), സർക്കസ് (2008), ഫെമ്മേ ഫെട്ടെയിൽ(2011), ബ്രിട്ട്നി ജീൻ (2013) എന്നിങ്ങനെ എട്ട് ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഏറ്റവുമധികം ആൽബങ്ങൾ വിറ്റഴിച്ച കലാകാരികളിൽ എട്ടാം സ്ഥാനത്താണ് സ്പിയേഴ്സ്. റെക്കോർഡിങ് ഇൻഡസ്ട്രി അസോസിയേഷൻ ഓഫ് അമേരിക്കയുടെ കണക്കുകൾ പ്രകാരം 3.4 കോടി ആൽബങ്ങൾ അമേരിക്കയിൽ മാത്രവും 10 കോടി ആൽബങ്ങൾ ലോകത്താകെമാനവും വിറ്റിട്ടുള്ള ഗായികയാണ് ബ്രിട്ട്നി.

Pretty Girls

കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച യുവതാരമായി ബിൽബോർഡ് തിരഞ്ഞെടുത്തത് ഇഗ്ഗി അസേലിയയെയാണ്. ഗൂഗിൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഈ വർഷം ഏറ്റവും അധികം ആളുകൾ ഗൂഗിളിൽ തിരഞ്ഞ സംഗീതജ്ഞയും ഇഗ്ഗി അസേലിയ തന്നെ. സംഗീതത്തിൽ ഭാഗ്യം പരീക്ഷിക്കുന്നതിനായി ഓസ്ട്രേലിയയിലെ സിഡ്നിയിൽ നിന്ന് 16ാം വയസിൽ അമേരിക്കയിലെത്തിയ ഇഗ്ഗി അസേലിയ എന്ന അമത്തിസ്റ്റ് അമേലിയ കെല്ലി പുസി, ടുടൈംസ് എന്നീ വിഡിയോകളിലൂടെയാണ് പ്രശസ്തയായത്. ഈ വർഷമാദ്യമാണ് ഇഗ്ഗി തന്റെ ആദ്യ സ്റ്റുഡിയോ ആൽബം ദ ന്യൂ ക്ലാസിക്ക് പുറത്തിറക്കുന്നത്. ദ ന്യൂക്ലാസിക്കിലെ വർക്ക്, ബൗൺസ്, ചെയ്ഞ്ച് യുവർ ലൈഫ്, ഫാൻസി തുടങ്ങിയ സിംഗിളുകൾ സൂപ്പർ ഹിറ്റുകളായിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.