Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രിയങ്ക ചോപ്രയും ഫർഹാൻ അക്തറും ചേർന്ന് പാടിയ ഗാനം

Dil Dhadakne Do song

അഭിനയം മാത്രമല്ല സംഗീതവും തങ്ങൾക്ക് എളുപ്പം വഴങ്ങും എന്ന തെളിയിച്ച ബോളിവുഡ് താരങ്ങളാണ് പ്രിയങ്ക ചോപ്രയും ഫർഹാൻ അക്തറും. സ്വന്തമായി സംഗീത ബാൻഡുള്ള ഫർഹാനും, മൂന്ന് ഇന്റർനാഷണൽ ഹിറ്റുകൾ സ്വന്തം പേരിലുള്ള പ്രിയങ്കയും ഒന്നിച്ച് പാട്ടുപാടിയിരിക്കുകയാണ്. സോയ അക്തർ സംവിധാനം ചെയ്യുന്ന ദിൽ ദഡ്കനേ ദോയ്ക്ക് വേണ്ടിയാണ് ഇരുവരും ചേർന്ന് പാടിയത്. നിരവധി ചിത്രങ്ങൾക്ക് വേണ്ടി ഇരുവരും പാട്ടുകൾ പാടിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇരുവരും ഒന്നിച്ചു പാടുന്നത്.

ചിത്രത്തിലെ ടൈറ്റിൽ ഗാനം ദിൽ ദഡ്കനേ ദോയാണ് ഇരുവരും ചേർന്ന് പാടിയിരിക്കുന്നത്. ജാവേദ് അക്തറിന്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ശങ്കർ എഹ്സാൻ ലോയ്യാണ്. ഒരു ക്രൂയിസ് കപ്പലിലെ യാത്രയാണ് ഗാനത്തിന്റെ ഇതിവൃത്തം.

ദിൽ ദഡ്കനേ ദോ...

ലക്ക് ബൈ ചാൻസ്, സിന്ദഗി നാ മിലേഗി ദുബാര, ബോംബേ ടാക്കീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം സോയ അക്തർ ഒരുക്കുന്ന ചിത്രമാണ് ദിൽ ദഡക്നേ ദോ. അനുഷ്ക ശർമ്മ, രൺവീർ സിങ്, പ്രിയങ്ക ചോപ്ര, അനിൽ കപൂർ, ഷിഫാലി ഷാ, ഫർഹാൻ അക്തർ, രാഹുൽ ബോസ്, സെറീന വഹാബ്, വിക്രാന്ത്, പർമീത് സീതി തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.

സോയ അക്തറും റീമ കാഗ്ട്ടിയും ഫർഹാൻ അക്തറും, ജാവേദ് അക്തറും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും ഡയലോഗും എഴുതിയിരിക്കുന്നത്. ജഗ്ലി പിക്ചേഴ്സ്, എക്സെൽ എന്റർടൈൻമെന്റ്സ് എന്നിവയുടെ ബാനറിൽ റിതേഷ് സിദ്വാനിയും ഫർഹാൻ അക്തറും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ജൂൺ 5 ന് തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.