Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗന്നം സ്റ്റൈൽ സൈ പുതിയ ആൽബത്തിലും തകർപ്പൻ

ഒരുപക്ഷേ ഇങ്ങനൊക്കെയുള്ള ആക്ഷനുകൾ കാണിക്കാൻ സൈയ്ക്ക് മാത്രമേ കഴിയൂ. സൈയ്‌യേ അറിയില്ലേ ഗന്നം സ്റ്റൈലിന്റെ പാട്ടുകാരൻ. കുരുത്തംകെട്ട പാട്ടുമായി വീണ്ടും സൈ എത്തി. ഗന്നം സ്റ്റൈലെന്ന ഒറ്റ ഗാനത്തിലൂടെ ലോകജനതയ്ക്ക് പരിചിതനായ സൈ യുടെ പുതിയ ആൽബം ഡാഡിയും ശ്രദ്ധയാകർഷിക്കുകയാണ്. ചിരിപ്പിച്ചുകൊല്ലുന്ന രംഗങ്ങളിലൂടെ സൈ പാടിത്തകർക്കുന്നു. ഗന്നം സ്റ്റൈലെന്ന ആൽബത്തെ കുറച്ചൊക്കെ അനുകരിച്ചിട്ടുണ്ടെങ്കിലും അതിനേക്കാൾ കുറച്ചു കൂടി രസകരമാണ് ഇതിലെ രംഗങ്ങൾ,. ആൽബം ഹിറ്റായി എന്നു പറയേണ്ടതില്ലല്ലോ. യൂട്യൂബിൽ മാത്രം മൂന്നു മില്യൺ ആളുകളാണ് ഇത് കണ്ടുകഴിഞ്ഞത്.

psy-daddy1

ലേബർ റൂമിലെ രസകരമായ രംഗത്തോടെ ചിരിയുടെ പൂത്തിരികൊളുത്തിയാണ് ആൽബം തുടങ്ങുന്നത്. ഒരു മനുഷ്യന്‌റെ ജീവിതത്തിലെ ഓരോ ഘട്ടങ്ങളെ കുറിച്ചുമാണ് ആൽബത്തിലുള്ളത്. ഐ ഗോട്ട് ഇറ്റ് ഫ്രം മൈ ഡാഡി എന്ന വരിയാണ് പാട്ടിൽ ഏറ്റവുമധികം സൈ പാടുന്നത്. ഒരു കുട്ടിയുടെ സ്വഭാവം അവന്റെ അച്ഛന്റെ പാരമ്പര്യ തുടർച്ചയാണെന്ന് സൈ പറയുന്നു. കുട്ടിയായും മുതിർന്നും വാർധക്യത്തിലുമൊക്കെ അഭിനയിച്ചിരിക്കുന്നത് സൈ തന്നെയാണ്. അതാണ് വിഡിയോയിലെ ഏറ്റവും രസകരമായ കാര്യം. ജനിച്ചു വീണ കുഞ്ഞിനും സ്കൂളിൽ പഠിക്കുന്ന കുട്ടിക്കും മുപ്പത്തിയേഴുകാരനായ സൈയ്‌‍യുടെ മുഖമാണ്. സാങ്കേതികത ഉപയോഗിച്ച് അതെല്ലാം സൈ അടിപൊളിയാക്കി.

psy-new-album-photo

പാർക്ക് ജീ സാങ് അഥവാ സൈ എന്ന കൊറിയൻ പോപ് ഗായകന്റെ ഏഴാമത്തെ ആൽബമാണിത്. പതിവില്‍ നിന്ന് വ്യത്യസ്തമായ ഇംഗ്ലിഷ് വരികളും ആൽബത്തിലുണ്ട്. ഇംഗ്ലിഷ് സംസാരിക്കും എഴുതാനാറിയില്ല. കൊറിയൻ ഭാഷയില്‍ ഇതു രണ്ടുമറിയാം. പക്ഷേ പുതിയ ആൽബത്തിൽ ഇംഗ്ലീഷ് ലിറിക്സും ഉൾ‌പ്പെടുത്തണമെന്നുണ്ടായിരുന്നു. അതുകൊണ്ടാണ് ഡാഡി എന്ന പേരിട്ടതും ലളിതമായ ഇംഗ്ലീഷ് വരികൾ കൂട്ടിച്ചേർത്തതും.. ഗന്നം സ്റ്റൈലെന്ന ആൽബം സൈ‌യെ പ്രശസ്തിയുടെ കൊടുമുടിയിൽ മാത്രമല്ല കോടീശ്വരനുമാക്കി. ഒമ്പത് പാട്ടുകളടങ്ങുന്ന ഡാഡി എന്ന പുതിയ ആൽബവും തുടക്കത്തിലേ സൈനു നൽകുന്നത് നല്ല പ്രതീക്ഷകളാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.