Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുലിയില്‍ വിജയ് പാടിയ ഗാനത്തിന്റെ ടീസര്‍

Puli Yaendi Yaendi Song Teaser

വിജയ് ചിത്രമായ പുലിയില്‍ ശ്രുതിഹാസനും വിജയ്‌യും ചേര്‍ന്ന് പാടിയ ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ദേവി ശ്രീ പ്രസാദ് സംഗീതം നല്‍കിയിരിക്കുന്ന ഏണ്ടി ഏണ്ടി എന്ന ഗാനത്തിന്റെ ടീസറാണ്‌ ഇപ്പോള്‍ ഔദ്യോഗികമായി പുറത്തിറക്കിയിരിക്കുന്നത്. വൈരമുത്തുവിന്റേതാണ്‌ വരികള്‍. ശ്രുതി ഹാസൻ ആദ്യമായിട്ടാണ് വിജയ് ചിത്രത്തിൽ പാട്ടുപാടുന്നത്. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് പുലി. പുലിക്കായി പാടുന്ന വിവരം ശ്രുതി ഹാസൻ നേരത്തെ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ആരാധകരെ അറിയിച്ചിരുന്നു.

നേരത്തെ പുലിയിൽ ഇളയദളപതി പാടാൻ സാധ്യതയില്ലെന്ന വാർത്തകൾ പുറത്തിരുന്നു. ഷൂട്ടിങും ഡബ്ബിങും കഴിഞ്ഞ് താരം വിദേശത്ത് അവധിക്കാലം ചിലവഴിക്കാൻ പോകുന്നതുകൊണ്ട് ഗാനം ആലപിക്കാൻ സാധ്യതയില്ലെന്നായിരുന്നു. എന്നാൽ ഇളയദളപതി ആരാധകർക്ക് സന്തോഷത്തിനുള്ള വക നൽകിക്കൊണ്ടാണ് ചിത്രത്തിനായി വിജയ് പാടിയിരിക്കുന്നത്.

ഇംസായ് അരശൻ ഇരുപത്തിമൂന്നാം പുലികേശി, ഇരുമ്പുകോട്ടൈ മുരട്ടുസിങ്കം, ഒരു കന്നിയും മൂന്ന് കളവാണിയും തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ ചിമ്പുദേവൻ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് പുലി. ചൈനീസ് സ്റ്റണ്ട് കൊറിയോഗ്രാഫറായ സാങ് ലിങ് ആഡാണ് ചിത്രത്തിന് വേണ്ടി സംഘട്ടന രംഗങ്ങൾ സംവിധാനം ചെയ്തത് എന്നുള്ള വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു.

ഇളയദളപതി ഇരട്ടവേഷത്തിലെത്തുന്ന ഫാന്റസി കോമഡി ത്രില്ലറായ ചിത്രത്തിൽ വിജയ്‌യെ കൂടാതെ പ്രഭു, സുധീപ്, ശ്രീദേവി, ശ്രുതി ഹാസൻ, ഹൻസിക മോട്ട്‌വാനി, നന്ദിത, വിജയ് കുമാർ, തമ്പി രാമയ്യ, ആടുകളം നരേൻ, ഇമാൻ അണ്ണാച്ചി, റോംബോ ശങ്കർ, ജാസ്പർ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം ശ്രീദേവി തമിഴിലേയ്ക്ക് തിരിച്ചെത്തുന്ന ചിത്രമാണ് പുലി. ചിമ്പുദേവൻ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. എസ് കെ ടി സ്റ്റുഡിയോയുടെ ബാനറിൽ ഷിബു തമീൻസും പി ടി ശെൽവകുമാറും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ദീപാവലിക്ക് തീയേറ്ററുകളിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.