Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഹ്മാനു വേണ്ടി കോഹ്‍ലി റാപ്പർ ആയി

rahman-kohli

അങ്ങനെ കോഹ്‍ലി തന്റെ ആദ്യ ഗാനം പാടിക്കഴിഞ്ഞു. ആദ്യ ഫുട്സാൽ ലീഗിന്റെ ഔദ്യോഗിക ഗാനത്തിനായി റഹ്മാൻ തയ്യാറാക്കിയത് റാപ് സോങ്. വിരാട് കോഹ്‍ലി പാടിത്തകർക്കുകയും ചെയ്തു. നാം ഹേ ഫുട്സാൽ എന്ന ഗാനമാണ് പാടിയത്. ഈ ആഴ്ചയോടു കൂടി പാട്ടെത്തും. ജൂലൈ 15 മുതൽ 24 വരെയാണ് ഫുട്സാൽ ലീഗ് നടക്കുക. റഹ്മാൻ ആദ്യമായിട്ടാണ് ഒരു ലീഗിനായി ഗാനമൊരുക്കുന്നത്.

ക്രിക്കറ്റ് പിച്ചിൽ ചീറ്റപ്പുലിലെ പോലെയാണെങ്കിലും റഹ്മാനൊപ്പം നിന്നപ്പോൾ ആകെ ഭയമായിരുന്നു കോഹ്‍ലിക്ക്. "എങ്ങനെ ക്രിക്കറ്റ് കളിക്കണമെന്നെനിക്കറിയാം. പക്ഷേ പാട്ടിനെ കുറിച്ച് ഒരു അറിവുമില്ല. അതുകൊണ്ടു തന്നെ നല്ല പേടിയുണ്ടായിരുന്നു. ഞാനത്രയേറെ ആരാധിക്കുന്നൊരു വ്യക്തിത്വമാണദ്ദേഹം. ഓരോ പാട്ടുകളും ഒരുപാടിഷ്ടം.ആ പാട്ടുകളൊക്കെ കേൾക്കുമ്പോൾ എനിക്ക് കുട്ടിക്കാലമാണ് ഓർമ വരുന്നത്. ക്രിക്കറ്റ് കളിക്കാൻ നേരം കേൾക്കുന്നതും ഊർജ്ജമുൾക്കൊള്ളുന്നതും റഹ്മാന്റെ പാട്ടിൽ നിന്നു തന്നെ. റഹ്മാൻ ചിട്ടപ്പെടുത്തിയ വന്ദേമതാരം". കോഹ്‍ലി പറഞ്ഞു. അരിജിത് സിങ് ആണ് കോഹ്‍ലിയുടെ പ്രിയ ഗായകൻ. കോഹ്‍ലി പാടിയ പാട്ട് ഈ മാസം 11ന് റിലീസ് ചെയ്യും.
 

Your Rating: